ഈസിയായി തയാറാക്കാം മിർച്ചി ചിക്കൻ കബാബ്
ചേരുവകൾ:
1. ബോൺലെസ് ചിക്കൻ -400 ഗ്രാം
2. കുരുമുളകുപൊടി -ഒരു ടീസ്പൂൺ
3. തൈര് -മൂന്ന് ടേബിൾസ്പൂൺ
4. പച്ചമുളക് -നാലെണ്ണം
5. ഇഞ്ചി- ചെറിയ കഷണം
6. കാപ്സികം -ഒന്ന്
7. ഒലിവ് ഓയിൽ -ആവശ്യത്തിന്
8. ഉപ്പ് -ആവശ്യത്തിന്
9. സ്കൂവേഴ്സ് -നാലെണ്ണം
തയാറാക്കുന്നവിധം:
ചിക്കൻ രണ്ടു മുതൽ നാലുവരെയുള്ള ചേരുവകൾ ചേർത്ത് നന്നായി പുരട്ടി അരമണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. അതിനുശേഷം ഓരോ സ്കൂവർ എടുത്ത് അതിലേക്ക് ചിക്കനെ ഓരോന്നായി കോർക്കുക.
അതിന്റെയിടയിൽ കാപ്സികം കട്ട് ചെയ്ത് വെക്കുക. ഒരു പാൻ എടുത്ത് അതിൽ ഒലിവ് ഓയിൽ ഒഴിച്ച് ഓരോ സ്കൂവറും അതിൽവെച്ച് ഗ്രിൽ ചെയ്തെടുക്കുക.