ഇതാണെങ്കിൽ ബ്രേക്ക്ഫാസ്റ്റ് രുചികരമാകും

 

 ചേരുവകൾ

    മില്ലറ്റ് 1 കപ്പ്
    ചെറുപയർ അര കപ്പ്  8 മണിക്കൂർ
    ഉപ്പ്
    ബീറ്റ്റൂട്ട്
    ചോളം

തയ്യാറാക്കുന്ന വിധം

    ഒരു കപ്പ് മില്ലറ്റും അരകപ്പ് ചെറുപയറും എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെയ്ക്കുക. ശേഷം അത് നന്നായി അരച്ചെടുത്ത് അൽപ്പം ഉപ്പ് കൂടി ചേർത്ത് ഇളക്കുക.
    ആവശ്യത്തിന് ബീറ്ററൂട്ട് ചെറുതായി അരിയുക അല്ലെങ്കിൽ ഗ്രേറ്റ് ചെയ്തെടുക്കുക,
    ഇതിനൊപ്പം അൽപ്പം ചോളവും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയെടുക്കു.
    ഒരു പാൻ അടുപ്പിൽ വെച്ച് തയ്യാറാക്കിയ മാവ് ഒഴിച്ച് വെന്തു വരുമ്പോൾ പാകം ചെയ്ത ചോളവും ബീറ്റ്റൂട്ടും മുകളിലായി വെയ്ക്കുക. ഇങ്ങനെ ആവശ്യത്തിന് ദോശ ചുട്ടെടുക്കുക.