പാൽ പായസം ഉണ്ടാക്കിയാലോ

  ബസ്മതിഅരി- കാല്‍ കപ്പ്
    പാല്‍- ആറ് കപ്പ്
    പഞ്ചസാര- കാല്‍ കപ്പ്
 

ചേരുവകള്‍

    ബസ്മതിഅരി- കാല്‍ കപ്പ്
    പാല്‍- ആറ് കപ്പ്
    പഞ്ചസാര- കാല്‍ കപ്പ്
    നെയ്യ്- ഒരു ടീസ്പൂണ്‍
    കശുവണ്ടി- പത്തെണ്ണം
    ഉണക്കമുന്തിരി- രണ്ട് ടേബിള്‍ സ്പൂണ്‍
    ഏലക്കപ്പൊടി- കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു വലിയ പാത്രത്തില്‍ അഞ്ച് കപ്പ് പാലൊഴിച്ച് തിളപ്പിക്കുക. അരി നന്നായി കുതിര്‍ത്ത് വെള്ളം വാര്‍ത്ത് എടുക്കുക. പാലിലേക്ക് അരി ചേര്‍ത്ത് നന്നായി വേവുന്നതുവരെ ചെറുതീയില്‍ ഇളക്കി വേവിക്കുക.

പാല്‍ ക്രീമി രൂപത്തിലാകുന്നതുപോലെ അരി ഒന്ന് ഉടച്ചു കൊടുക്കാം. ഇതിലേക്ക് മാറ്റി വച്ച ഒരു കപ്പ് പാല്‍ കൂടി ചേര്‍ക്കാം. ഇനി പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കാം. പായസം കുറുകുന്നതുവരെ ഇനി വീണ്ടും തിളപ്പിക്കാം. ഇനി നെയ്യില്‍ വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും പായസത്തില്‍ വിതറി ഒപ്പം ഏലയ്ക്കപ്പൊടിയും ചേര്‍ത്തിളക്കി വിളമ്പാം. ചൂടോടെയോ തണുപ്പിച്ചോ കുടിക്കാം.