പാൽ കുടിക്കാൻ മടിയാണോ? മിൽക്ക് ബർഫി കഴിക്കാം
പാനിൽ അൽപം നെയ്യ് ഒഴിച്ച് ഇടത്തരം ചൂടിൽ ചൂടാക്കുക. പാൽപ്പൊടിയും പാലും ചേർത്ത് തുടർച്ചയായി ഇളക്കുക. ശേഷം പഞ്ചസാര ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഏലയ്ക്ക പൊടിയും ചേർത്ത് യോജിപ്പിക്കുക.
Nov 26, 2024, 11:15 IST
വേണ്ട ചേരുവകൾ
പാൽ പൊടി 2 കപ്പ്
പാൽ 1 കപ്പ്
പഞ്ചസാര ആവശ്യത്തിന്
നെയ്യ് 2 ടീസ്പൂൺ
ഏലയ്ക്ക പൊടിച്ചത് അര സ്പൂൺ
നട്സ് പൊടിച്ചത്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ അൽപം നെയ്യ് ഒഴിച്ച് ഇടത്തരം ചൂടിൽ ചൂടാക്കുക. പാൽപ്പൊടിയും പാലും ചേർത്ത് തുടർച്ചയായി ഇളക്കുക. ശേഷം പഞ്ചസാര ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഏലയ്ക്ക പൊടിയും ചേർത്ത് യോജിപ്പിക്കുക. നന്നായി മിക്സായി കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക. ശേഷം ഒരു ബൗളിൽ നെയ്യോ വെണ്ണയോ തടവി യോജിപ്പിച്ച് വച്ചിരിക്കുന്ന കൂട്ട് ബൗളിലേക്ക് തട്ടുക. നട്സ് പൊടിച്ചത് കൊണ്ട് അലങ്കരിച്ച ശേഷം കഷ്ണങ്ങളായി വിളമ്പുക.