കടയില്‍ കിട്ടുന്ന പാൽ ബൺ വീട്ടില്‍ തയ്യാറാക്കാം
മൈദ – 1 കപ്പ്
പഞ്ചസാര – 1 കപ്പ്
ഏലയ്ക്കാപ്പൊടി – 1 ടീസ്പൂൺ
തൈര് – 1/4 കപ്പ്
പഞ്ചസാര – 1 കപ്പ്
ഏലയ്ക്കാപ്പൊടി – 1 ടീസ്പൂൺ
തൈര് – 1/4 കപ്പ്
Apr 6, 2026, 16:15 IST
ചേരുവകൾ
മൈദ – 1 കപ്പ്
പഞ്ചസാര – 1 കപ്പ്
ഏലയ്ക്കാപ്പൊടി – 1 ടീസ്പൂൺ
തൈര് – 1/4 കപ്പ്
നെയ്യ് – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ബേക്കിംഗ് സോഡ – 1 ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മൈദപ്പൊടിയിലേയ്ക്ക് ഏലയ്ക്കപ്പൊടിയും, ഉപ്പും ചേർത്ത് മിക്സിയിൽ പൊടിച്ചെടുക്കാം.
അതിലേയ്ക്ക് പഞ്ചസാരയും, ബേക്കിംഗ് സോഡയും നെയ്യും ചേർത്തിളക്കി ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് വെള്ളമൊഴിച്ച് പഞ്ചസാര ചേർത്ത് അലിയിച്ചെടുക്കാം. ഇത് തണുക്കാൻ മാറ്റി വയ്ക്കാം. കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി പരത്താം. അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് എണ്ണ ഒഴിക്കാം. തിളച്ച എണ്ണയിലേയ്ക്ക് പരത്തിയ മാവ് ചേർത്തു വറുക്കാം. ഇത് പഞ്ചസാര ലായനിയിൽ മുക്കിയെടുക്കാം. ഇനി ഇഷ്ടാനുസരണം കഴിച്ചു നോക്കൂ.