ബേക്കറി സ്റ്റൈൽ മിച്ചർ ഇനി ആർക്കും ഉണ്ടാക്കാം
മിച്ചര്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍:
കടലമാവ് – 1 കപ്പ്
അരിപ്പൊടി – 1/4 കപ്പ്
മിച്ചര്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍:
കടലമാവ് – 1 കപ്പ്
അരിപ്പൊടി – 1/4 കപ്പ്
മുളകുപൊടി – 1 ടീസ്പൂണ്‍
കായപ്പൊടി – 1/2 ടീസ്പൂണ്‍
കളർ – 1 നുള്ള്
ഉപ്പ്
ഇവ എല്ലാം കൂടി കുഴച്ച് നൂലപ്പത്തിന്റെ അച്ചിലൂടെ പിഴിഞ്ഞ് ചൂടായ എണ്ണയിൽ വറുത്ത് കോരുക.
കടലമാവ് – 2 ടീസ്പൂണ്‍
കായപ്പൊടി – 1 നുള്ള്
ഉപ്പ്
കളർ – 1 നുള്ള്
വെള്ളം
ഇവ എല്ലാം കൂടി ഇഡഡലി മാവിന്റെ അയവിൽ യോജിപ്പിച്ച് അരിപ്പ കയിലിലൂടെ ചൂടായ എണ്ണയിൽ ഒഴിച്ച് വറുത്ത് കോരുക.
വെള്ളുള്ളി – 4 അല്ലി
കറിവേപ്പില – 1 പിടി
ഗ്രീൻബീസ് – 4 ടീസ്പൂണ്‍
പൊട്ടുകടല – 4 ടീസ്പൂണ്‍
കപ്പലണ്ടി – 4 ടീസ്പൂണ്‍
ഇവ എല്ലാം വെവ്വേറെ ചൂടായ എണ്ണയിൽ വറുത്ത് കോരുക. വെള്ളുള്ളി തൊലിയോട് കൂടി ചതച്ച് വറുക്കുക.ഒരു വലിയ പാത്രത്തിൽ എല്ലാം കൂടി ഇട്ട് 1/2 ടീസ്പൂണ്‍ മുളക്പൊടിയും 1/4 ടീസ്പൂണ്‍ കായപ്പൊടിയും ഇട്ടു നന്നായി യോജിപ്പിക്കുക. മിച്ചർ റെഡി.