കഷണ്ടി വെറുമൊരു സൗന്ദര്യപ്രശ്നമോ, രോഗലക്ഷണമോ?

പ്രായമായവരിൽ മാത്രം കണ്ടിരുന്ന മുടികൊഴിച്ചിൽ ഇന്ന് കൗമാരക്കാരെയും യുവജനങ്ങളെയും അടക്കം സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും അമിത മാനസിക സമ്മർദ്ദവുമാണ് ഇതിന്റെ പ്രധാന വില്ലന്മാർ. മുടി കൊഴിയുമ്പോൾ തന്നെ പലരും പരിഭ്രാന്തരാകാറുണ്ട്. എന്നാൽ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ലക്ഷണങ്ങൾ മുൻകൂട്ടി കണ്ട് ശരിയായ പരിചരണം നൽകിയാൽ കഷണ്ടി എന്ന അവസ്ഥയെ ഒരു പരിധി വരെ തടയാൻ സാധിക്കും.

സാധാരണയായി പ്രായത്തിനനുസരിച്ചോ അല്ലെങ്കിൽ പാരമ്പര്യം മൂലമായിരിക്കും മുടി കൊഴിച്ചിൽ വരാറുള്ളത് . കഷണ്ടിയുടെ ആദ്യ ലക്ഷണയേന്നത് മുടി കൊഴിച്ചിലാണ്.പിന്നിട് മുടിയുടെ കനം പതുക്കെ കുറഞ്ഞുവരുന്നു. ഇങ്ങനെ വന്നാൽ മുടിയുടെ ആരോഗ്യം മോശമായിയെന്നാണ് അർഥം. കൂടാതെ ശാരീരികമോ മനസ്സികമായോ പ്രശ്നങ്ങൾ ഉണ്ടാ​കുമ്പോൾ മുടി കൊഴിയാൻ സാധ്യത കൂടുതലാണ്. പ്രായമായ സ്ത്രീകളിൽ സാധാരണ കണുന്ന മുടികൊഴിച്ചിൽ രീതിയാണ് മുടിയുടെ പിൻഭാഗം മുടി കുറയുന്നത്. അതുപോലെ മുടി കെഴിയുന്നതിന് മുൻപ് നമ്മുടെ ചർമത്തിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടുന്നു. നിങ്ങളിൽ തുടർച്ചയായി മുടികൊഴിച്ചിൽ അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്.

വിവരങ്ങൾ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കി യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധനെ  നേരിൽ കണ്ട് ഉപദേശം തേടുക.