മലബാറിലെ ആ പഴയ തനത് രുചിയിൽ ഒരു ഇറച്ചിവട
ചേരുവകൾ
ബീഫ് (എല്ലില്ലാത്തത്) – 250 ഗ്രാം
സവാള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 3 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – 1 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
ചേരുവകൾ
ബീഫ് (എല്ലില്ലാത്തത്) – 250 ഗ്രാം
സവാള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 3 എണ്ണം (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – 1 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി – 1 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
കറിവേപ്പില – 2 തണ്ട് (അരിഞ്ഞത്)
മുളകുപൊടി – 1 ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
ഗരം മസാല – ½ ടീസ്പൂൺ
പെരുംജീരകപ്പൊടി – ½ ടീസ്പൂൺ
മല്ലിയില – 2 ടേബിൾസ്പൂൺ (അരിഞ്ഞത്)
കോൺഫ്ലോർ അല്ലെങ്കിൽ അരിപ്പൊടി – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
ബീഫ് ചെറിയ കഷണങ്ങളാക്കി ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പ്രഷർ കുക്കറിൽ നന്നായി വേവിക്കുക.
വേവിച്ച ബീഫ് വെള്ളം വറ്റിച്ച് മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക (പേസ്റ്റ് ആക്കരുത്).
ഒരു പാത്രത്തിൽ ബീഫ്, സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല, പെരുംജീരകപ്പൊടി, കോൺഫ്ലോർ, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
മിശ്രിതം ചെറിയ ഉരുളകളാക്കി കൈകൊണ്ട് ഒന്ന് പരത്തി വടയുടെ ആകൃതിയിലാക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി മീഡിയം തീയിൽ ഇരുവശവും സ്വർണനിറമാകുന്നതുവരെ വറുത്തെടുക്കുക.
ചൂടോടെ ചായയ്‌ക്കൊപ്പം അല്ലെങ്കിൽ ടൊമാറ്റോ സോസ്, പുതിന ചട്നി എന്നിവയ്‌ക്കൊപ്പം വിളമ്പാം.