ഉരുളകിഴങ്ങ് ഉപയോഗിച്ച് ഇറച്ചി കറിയുടെ അതെ രുചിയിൽ ഉണ്ടാക്കാം
സവാള – 1 ഇടത്തരം
തക്കാളി – 1 എണ്ണം
ഇഞ്ചി ചതച്ചത് – 1 ടേബിൾ സ്പൂൺ
ചേരുവകൾ
ഉരുളകിഴങ്ങ് – 3 എണ്ണം
സവാള – 1 ഇടത്തരം
തക്കാളി – 1 എണ്ണം
ഇഞ്ചി ചതച്ചത് – 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
ഗരംമസാലപ്പൊടി – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
കടുക് – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ഒരു പ്രഷർ കുക്കറിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിൽ കടുക് പൊട്ടിച്ചശേഷം കറിവേപ്പില, ഇഞ്ചി – വെളുത്തുള്ളി ചതച്ചത് ചേർത്ത് ഒന്ന് ഇളകിയതിന് ശേഷം സവാള ചേർത്ത് വഴറ്റണം കുറച്ച് ഉപ്പും ചേർത്ത് വഴറ്റാം. ഇതിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി എന്നിവ ചേർത്ത് കൊടുക്കാം. പൊടികളുടെ പച്ചമണം മാറുന്നതു വരെ ചെറുതീയിൽ ഇളക്കണം. ഇതിൽ തക്കാളിയും ചേർത്ത് വഴറ്റാം. ഇതിൽ ഉരുക്കിഴങ്ങ് ചേർത്ത് കൊടുക്കാം. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഒരു 2 വിസ്സിൽ വരുന്നത് വരെ വേവിക്കണം. ഒടുവിൽ ഇതിൽ മല്ലിയില ചേർത്ത് വിളമ്പാം.