ഒരു വട്ടം ഇങ്ങനെ ഉണ്ടാക്കിയാൽ മത്തി കൊണ്ട് വേറെ കറി വെയ്ക്കില്ല; അത്രയ്ക്കുണ്ട് ഈ പീരയുടെ രുചി
ചേരുവകൾ
മത്തി – 500 ഗ്രാം
തേങ്ങ ചിരണ്ടിയത് – 1 കപ്പ്
ചെറിയുള്ളി – 10
പച്ചമുളക് – 3
ഇഞ്ചി – 1 ചെറിയ കഷണം
May 21, 2026, 11:45 IST
ചേരുവകൾ
മത്തി – 500 ഗ്രാം
തേങ്ങ ചിരണ്ടിയത് – 1 കപ്പ്
ചെറിയുള്ളി – 10
പച്ചമുളക് – 3
ഇഞ്ചി – 1 ചെറിയ കഷണം
വെളുത്തുള്ളി – 4
മഞ്ഞൾപ്പൊടി – ½ tsp
മുളകുപൊടി – 1 tsp
കുരുമുളകുപൊടി – ½ tsp
കുടംപുളി – 2 കഷണം
കറിവേപ്പില – കുറച്ച്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 2 tbsp
തയ്യാറാക്കുന്ന വിധം
മത്തി വൃത്തിയാക്കി കഴുകി മാറ്റിവയ്ക്കുക.
തേങ്ങ, ചെറിയുള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി എന്നിവ ഒന്ന് ചതച്ചെടുക്കുക.
മൺചട്ടിയിൽ മത്തി നിരത്തി മുകളിൽ തേങ്ങക്കൂട്ട് വിതറുക.
കുടംപുളിയും കറിവേപ്പിലയും ചേർത്ത് അല്പം വെള്ളം തളിക്കണം.
അടച്ച് ലോ ഫ്ലെയിമിൽ വേവിക്കുക.
വെള്ളം വറ്റി തോരൻ പോലെ ആയാൽ മുകളിൽ വെളിച്ചെണ്ണ ഒഴിച്ച് 2 മിനിറ്റ് കൂടി വയ്ക്കുക.
ചൂട് ചോറിനൊപ്പം സർവ് ചെയ്യാം.