ചൂടുള്ള അപ്പവും ആവി പറക്കുന്ന പുട്ടും മുന്നിലെത്തുമ്പോൾ കൂടെ ഒരു പ്ലേറ്റ് മസാല മുട്ടക്കറി കൂടി ഉണ്ടെങ്കിൽ ഭക്ഷണം അടിപൊളി തന്നെ
ആവശ്യമായ ചേരുവകൾ
മുട്ട – 3 എണ്ണം
സവാള – 1 ചെറുതിന്റെ പകുതി (അരിഞ്ഞത്)
പച്ചമുളക് – 3 എണ്ണം
തക്കാളി – 1 എണ്ണം (നന്നായി പഴുത്തത്, ചെറുതായി അരിഞ്ഞത്)
കറിവേപ്പില – 1 തണ്ട്
മഞ്ഞൾപ്പൊടി – 1/2 ടീ സ്പൂൺ
ആവശ്യമായ ചേരുവകൾ
മുട്ട – 3 എണ്ണം
സവാള – 1 ചെറുതിന്റെ പകുതി (അരിഞ്ഞത്)
പച്ചമുളക് – 3 എണ്ണം
തക്കാളി – 1 എണ്ണം (നന്നായി പഴുത്തത്, ചെറുതായി അരിഞ്ഞത്)
കറിവേപ്പില – 1 തണ്ട്
മഞ്ഞൾപ്പൊടി – 1/2 ടീ സ്പൂൺ
മുളകുപൊടി – 1 ടീ സ്പൂൺ
പെരുംജീരകം – 1/2 ടീ സ്പൂൺ
തേങ്ങ – 2 കപ്പ്
ചുവന്നുള്ളി – 1 എണ്ണം
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
വെള്ളം – 1 ഗ്ലാസ്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട വേവിക്കലും അരപ്പ് തയ്യാറാക്കലും: മുട്ട പുഴുങ്ങി തൊലി കളഞ്ഞ് മാറ്റി വയ്ക്കുക. തേങ്ങ, പെരുംജീരകം, ചുവന്നുള്ളി എന്നിവ പാകത്തിന് വെള്ളം ചേർത്ത് മിക്സിയിൽ നല്ല മയത്തിൽ അരച്ചെടുക്കുക.
സവാളയും തക്കാളിയും വഴറ്റൽ: ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ അരിഞ്ഞു വെച്ച സവാള, പച്ചമുളക്, കറിവേപ്പില എന്നിവ അല്പം ഉപ്പ് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞു വെച്ച തക്കാളി ചേർത്ത് ഒന്നു കൂടി നന്നായി വഴറ്റിയെടുക്കുക.
മസാലപ്പൊടികളും ചാറും: ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് ഇളക്കി മൂത്ത മണം വരുമ്പോൾ പാകത്തിന് ഉപ്പും 1 ഗ്ലാസ് വെള്ളവും ചേർത്ത് കൊടുക്കുക.
മുട്ട ചേർത്ത് തിളപ്പിക്കൽ: ചാറ് തിളച്ചു വരുമ്പോൾ പുഴുങ്ങി വെച്ച മുട്ട നീളത്തിൽ രണ്ടായി കട്ട് ചെയ്ത്, മുട്ടയുടെ മഞ്ഞക്കരു മുകളിൽ ആയിട്ട് വരുന്ന തരത്തിൽ കറിയിൽ നിരത്തുക. കറി അല്പനേരം തിളച്ചു കഴിഞ്ഞാൽ നേരത്തെ അരച്ചു വെച്ച തേങ്ങ ചേർത്ത് പതിയെ ഇളക്കുക. നന്നായി തിള വരുമ്പോൾ തീ ഓഫ് ചെയ്ത് ഇറക്കി വയ്ക്കാം.