പുറത്തു ക്രിസ്പി, ഉള്ളിൽ സ്പൈസി ,ചായക്കടി ഇതാ..

മസാല ഉണ്ടാക്കാൻ

ഉരുളക്കിഴങ്ങ് വേവിച്ചത് -മൂന്ന്

സവാള -ഒന്ന്

കറിവേപ്പില

പച്ചമുളക് -രണ്ട്

 

മസാല ഉണ്ടാക്കാൻ

ഉരുളക്കിഴങ്ങ് വേവിച്ചത് -മൂന്ന്

സവാള -ഒന്ന്

കറിവേപ്പില

പച്ചമുളക് -രണ്ട്

ഇഞ്ചി -ഒരു കഷണം

മല്ലിയില

ഉപ്പ്

മഞ്ഞൾപൊടി -അര ടീസ്പൂൺ

എണ്ണ -രണ്ട് ടീസ്പൂൺ

കടുക് -ഒരു ടീസ്പൂൺ

ജീരകം -അര ടീസ്പൂൺ

മാവ് തയ്യാറാക്കാൻ

മൈദ -അരക്കപ്പ്

കടലമാവ് -അരക്കപ്പ്

ഉപ്പ്

കായം -രണ്ടു നുള്ള്

മഞ്ഞൾപ്പൊടി -രണ്ടു നുള്ള്

മുളകുപൊടി -രണ്ടു നുള്ള്

ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് കടുക് ചേർത്ത് പൊട്ടിക്കാം , ശേഷം ജീരകം കൂടി ചേർക്കാം ഇനി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റാം ശേഷം പച്ചമുളകും ഇഞ്ചിയും ചേർക്കാം ഇതെല്ലാം വഴന്നു വരുമ്പോൾ ഉപ്പ് ചേർക്കുക എല്ലാം മിക്സ് ചെയ്ത് നന്നായി വഴന്നു വരുമ്പോൾ വേവിച്ചുടച്ച ഉരുളക്കിഴങ്ങ് ചേർക്കാം ഒപ്പം എടുത്ത് വെച്ചിരിക്കുന്ന മസാലപ്പൊടികളും ഇതിലേക്ക് ചേർക്കാം പൊടികളുടെ പച്ചമണം മാറുമ്പോൾ മല്ലിയില ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം.