മസാലബോണ്ട തയ്യാറാക്കിയാലോ ?

 

ചേരുവകൾ

1. ഉരുളക്കിഴങ്ങ് -2 എണ്ണം
2. കടല പൊടി -3/4 കപ്പ്‌
3. ഗോതമ്പ് പൊടി/മൈദ -1/4  കപ്പ്‌
4. സവാള -1 എണ്ണം
5. പച്ച മുളക് -3 എണ്ണം
6. ഇഞ്ചി - ചെറിയ കഷ്ണം
7.കടുക് -1/2 ടീസ്പൂൺ
8. ഉഴുന്ന് -1 ടീസ്പൂൺ
9. മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
10. കറിവേപ്പില
11.കായം പൊടി -1/4 ടീസ്പൂൺ താഴെ
12. ഉപ്പ് -ആവശ്യത്തിന്
13. എണ്ണ -വറക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, കറിവേപ്പില എന്നിവ വറക്കുക. അതിലേക്കു ഇഞ്ചി പച്ചമുളക് ചതച്ചത് ഇട്ടു വഴറ്റുക. അതിലേക്കു ചെറുതാക്കി അരിഞ്ഞ സവാള ഇട്ടു പച്ചമണം പോകുന്ന വരെ വഴറ്റുക. അതിലേക്കു വേവിച്ചു തൊലി കളഞ്ഞു നന്നായി ഉടച്ചു വച്ച ഉരുളക്കിഴങ്ങു ചേർത്ത് ആവശ്യത്തിന് ഉപ്പും, മഞ്ഞൾ പൊടിയും ചേർത്ത് നന്നായി ഇളക്കി വേവിക്കുക.

അതിനുശേഷം നന്നായി തണുക്കനായിട്ട് വക്കുക. തണുത്ത ശേഷം ചെറിയ  ചെറിയ ഉരുളകളാക്കി വക്കുക. ഒരു പാത്രത്തിൽ കടലപ്പൊടി, ഗോതമ്പു പൊടി /മൈദ, ആവശ്യത്തിന് ഉപ്പ്, ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് നന്നായി ഇളക്കുക. അതിലേക്കു വെള്ളം കുറച്ചു കുറച്ചു ഒഴിച്ച് ദോശ മാവ് പരുവത്തിൽ കലക്കുക. അതിലേക്കു 1/4 ടീസ്പൂൺ  കായപ്പൊടി കൂടി ചേർത്തിളക്കുക. എണ്ണ ചൂടാവാൻ വച്ചിട്ട് മസാല ഉരുളകൾ ഓരോന്ന് എടുത്തു മാവിൽ മുക്കി എണ്ണയിൽ ഇട്ടു വറത്തു കോരുക.