മണിപ്പുട്ടിന്റെ മുത്തശ്ശിയുടെ രുചിക്കൂട്ട് ഇതാ ..

 

ചേരുവകൾ

അരിപ്പൊടി - 1 കപ്പ്
വെള്ളം - അരക്കപ്പ്
ഉപ്പ്
പഞ്ചസാര
തേങ്ങ
തേങ്ങാപ്പാൽ - 3 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ അരിപ്പൊടി ഇട്ട് ആവശ്യത്തിനു മാത്രം ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്കു അരക്കപ്പ് തിളച്ച വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യാം. അതു ചെറിയ ഉരുളകളാക്കണം. ഈ ഉരുളകളും തേങ്ങയും പുട്ടുകുറ്റിയിൽ നിറച്ച് പതിനഞ്ചു മിനിറ്റ് ആവികയറ്റുക.

 മറ്റൊരു പാനിൽ തേങ്ങാപ്പാലിൽ പഞ്ചസാര മിക്സ് ചെയ്ത് ഒന്നു ചൂടാകുമ്പോൾ (കൂടുതൽ ചൂടാക്കരുത്, പാൽ പിരിഞ്ഞുപോകും ) ആവികയറ്റിയ മണിപ്പുട്ട് തേങ്ങാപ്പാലിലിട്ടു നന്നായി മിക്സ് ചെയ്യുക. കുട്ടികൾക്കു പ്രിയപ്പെട്ട മണിപ്പുട്ട്(പാൽകൊഴുക്കട്ട ) റെഡി.