വേനൽച്ചൂടിനെ ചെറുക്കാൻ തണുത്ത മാംഗോ മിൽക്ക് ഷേക്ക്

ചേരുവകൾ
പഴുത്ത മാങ്ങ(വലുത്)- 1
പാൽ- 1 കപ്പ്
പഞ്ചസാര- രണ്ട് ടീസ്പൂൺ
ഏലയ്ക്ക പൊടിച്ചത്- ഒരു നുള്ള് 

 

ചേരുവകൾ
പഴുത്ത മാങ്ങ(വലുത്)- 1
പാൽ- 1 കപ്പ്
പഞ്ചസാര- രണ്ട് ടീസ്പൂൺ
ഏലയ്ക്ക പൊടിച്ചത്- ഒരു നുള്ള് 
ഡ്രൈ ഫ്രൂട്ട്‌സ്- ആവശ്യത്തിന് 
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ പാൽ തിളപ്പിച്ച് തണുക്കാൻ മാറ്റി വെയ്ക്കുക. ശേഷം  മാമ്പഴം തൊലി കളഞ്ഞ് മുറിച്ചെടുക്കുക. മാമ്പഴം മുറിച്ചതും തണുത്ത പാലും മിക്‌സിയിലിട്ട്  നന്നായി അരച്ചെടുക്കുക.
ഇതിലേയ്ക്ക് പഞ്ചസാരയും ഏലക്കാപ്പൊടിയും കൂടെ ചേർത്ത് ഒന്നൂടെ അടിച്ചെടുക്കാം. ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.ഇതിന് ശേഷം മേൽ പറഞ്ഞ മിശ്രിതം ഒരു ഗ്ലാസിൽ ഒഴിച്ച് ഡ്രൈ ഫ്രൂട്ട്‌സ് കൊണ്ട് അലങ്കരിച്ച് വിളമ്പാം. ഇഷ്ടമെങ്കിൽ ഒരു സ്‌കൂപ്പ് വാനില ഐസ്‌ക്രീം വെച്ച് അലങ്കരിച്ചും വിളമ്പാം.