പച്ചമാങ്ങയുണ്ടോ വീട്ടിൽ ? കിടിലൻ കറി തയ്യാറാക്കാം   

•പച്ചമാങ്ങ  - രണ്ടെണ്ണം 
•വെളുത്തുള്ളി - 6
•പച്ചമുളക്  - 6 
•ഇഞ്ചി - ചെറിയ കഷണം 
•കറിവേപ്പില - 3 തണ്ട് 
 

ചേരുവകൾ 

•പച്ചമാങ്ങ  - രണ്ടെണ്ണം 
•വെളുത്തുള്ളി - 6
•പച്ചമുളക്  - 6 
•ഇഞ്ചി - ചെറിയ കഷണം 
•കറിവേപ്പില - 3 തണ്ട് 
•ചെറിയ ഉള്ളി - 10 എണ്ണം
•കട്ടിയുള്ള തേങ്ങാപ്പാൽ - ഒന്നര കപ്പ് 
•വെളിച്ചെണ്ണ  - 2 ടേബിൾ സ്പൂൺ 
•കടുക്  - അര ടീസ്പൂൺ 
•ഉണക്കമുളക്  - 5 എണ്ണം 
•ചെറിയുള്ളി അരിഞ്ഞത്  - മൂന്ന് ടേബിൾ സ്പൂൺ 
•ഉലുവാപ്പൊടി  - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം 

പച്ചമാങ്ങ ഗ്രേറ്റ് ചെയ്തെടുക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചതച്ച് ചേർക്കാം. കൂടെ തന്നെ കറിവേപ്പില ഇട്ട്കൊടുക്കുക. ചെറിയ ഉള്ളി ചതച്ചത് കാൽ കപ്പ് കൂടെ ഇട്ട് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഇത് അരമണിക്കൂർ മാറ്റിവയ്ക്കാം ശേഷം ഇത് അടുപ്പത്തേക്ക് വച്ച് കാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് കൊടുത്ത് ചെറിയ തീയിൽ വയ്ക്കുക.

നന്നായി വെന്തു കഴിഞ്ഞാൽ തീ അണയ്ക്കാം. ഇതിലേക്ക് തേങ്ങാപ്പാൽ പിഴിഞ്ഞത് ഒന്നര കപ്പ് ചേർത്ത് കൊടുക്കുക, നല്ല കട്ടിയുള്ള തേങ്ങാപ്പാൽ തന്നെ ചേർത്ത് കൊടുക്കാൻ ശ്രദ്ധിക്കുക. ശേഷം ഇറക്കി വയ്ക്കാം. ഇനി മറ്റൊരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കടുകും

വറ്റൽമുളകും കറിവേപ്പിലയും ചെറിയ ഉള്ളി അരിഞ്ഞതും കൂടിയിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക ഇതിലേക്ക് അര ടീസ്പൂൺ ഉലുവാപ്പൊടി കൂടി ചേർത്ത് തീ ഓഫ് ചെയ്യാം. ഇനി താളിച്ചത് കറിയിലേക്ക് ഒഴിക്കാം. ചോറിന് പറ്റിയ നല്ലൊരു കിടിലൻ കറിയാണിത്.