മധുരവും മൊരിയും ഒരുമിക്കുന്ന രുചിക്കൂട്ടാണ് മാമ്പഴ പൂരി
ആവശ്യമായ ചേരുവകൾ
പഴുത്ത മാങ്ങ – 1 എണ്ണം (തൊലി കളഞ്ഞത്)
ഗോതമ്പ് പൊടി – ആവശ്യത്തിന്
പഞ്ചസാര – ആവശ്യത്തിന് (മാങ്ങയുടെ മധുരത്തിനനുസരിച്ച്)
ബട്ടർ – 1/4 ടീസ്പൂൺ
പാൽ – 1 ടീസ്പൂൺ
ആവശ്യമായ ചേരുവകൾ
പഴുത്ത മാങ്ങ – 1 എണ്ണം (തൊലി കളഞ്ഞത്)
ഗോതമ്പ് പൊടി – ആവശ്യത്തിന്
പഞ്ചസാര – ആവശ്യത്തിന് (മാങ്ങയുടെ മധുരത്തിനനുസരിച്ച്)
ബട്ടർ – 1/4 ടീസ്പൂൺ
പാൽ – 1 ടീസ്പൂൺ
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
ഉപ്പ് – ഒരു നുള്ള്
എണ്ണ – പൂരി വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാങ്ങാ പ്യൂരി തയ്യാറാക്കൽ: തൊലി കളഞ്ഞ പഴുത്ത മാങ്ങ മിക്സിയിലിട്ട് നന്നായി അരച്ച് പ്യൂരിയായി എടുക്കുക.
മാവ് കുഴയ്ക്കൽ: ഒരു പാത്രത്തിൽ ഗോതമ്പ് പൊടിയും, അരച്ചു വെച്ച മാങ്ങാ പ്യൂരിയും, ആവശ്യത്തിന് പഞ്ചസാരയും, ബട്ടറും, പാലും, ഏലയ്ക്കാപ്പൊടിയും, ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക. (ചപ്പാത്തി മാവിനേക്കാൾ അല്പം കട്ടിയിൽ കുഴയ്ക്കണം).
റെസ്റ്റ് ചെയ്യാൻ വെക്കൽ: മാവ് കുഴച്ചുവെച്ച ശേഷം 30 മിനിറ്റ് അടച്ചു മാറ്റി വെക്കുക.
പരത്തി പൊരിച്ചെടുക്കൽ: അര മണിക്കൂറിനു ശേഷം മാവ് ചെറിയ ഉരുളകളാക്കി പൂരിക്കുള്ള പാകത്തിൽ പരത്തി എടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, പരത്തി വെച്ച പൂരി ഓരോന്നായി ഇട്ട് ഇരുവശവും ഗോൾഡൻ നിറത്തിൽ പൊരിച്ചെടുക്കുക.