ഊണിന് മാറ്റ് കൂട്ടാൻ ഇനി കൊതിയൂറും മാമ്പഴ പുളിശേരി
തൈര് - 1 കപ്പ്
തേങ്ങ ചിരകിയത് - അര മുറി
പച്ചമുളക് - 2 എണ്ണം
വെള്ളം - 1/2 കപ്പ്
മുളക് പൊടി - 1 ടീസ്‌പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്‌പൂൺ
ആവശ്യമായ ചേരുവ
മാമ്പഴം -2 എണ്ണം
തൈര് - 1 കപ്പ്
തേങ്ങ ചിരകിയത് - അര മുറി
പച്ചമുളക് - 2 എണ്ണം
വെള്ളം - 1/2 കപ്പ്
മുളക് പൊടി - 1 ടീസ്‌പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്‌പൂൺ
ജീരകം - 1/2 ടീസ്‌പൂൺ
കടുക് - 1/2 ടീസ്‌പൂൺ
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 2 ടേബിൾ സ്‌പൂൺ
വറ്റൽമുളക് - 2 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിലേക്ക് തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ മാമ്പഴം, മുളക് പൊടി, മഞ്ഞൾപൊടി , ഉപ്പ് എന്നിവ വെള്ളമൊഴിച്ച് വേവിക്കുക. മാമ്പഴം വേവുന്ന സമയം കൊണ്ട് തേങ്ങ, ജീരകം, പച്ചമുളക്, തൈര് എന്നിവ ചേർത്ത് മിക്‌സിയിൽ നന്നായി അരച്ചെടുത്ത് ആവശ്യമായ അരപ്പ് തയ്യാറാക്കുക. വേവിച്ച മാമ്പഴത്തിലേക്ക് ഈ നാളികേര അരപ്പ് ചേർത്ത് നന്നായി ഇളക്കുക. അരപ്പ് വെന്തുകഴിഞ്ഞാൽ തീ ഏറ്റവും കുറച്ചുവെക്കുകയോ അല്ലെങ്കിൽ ഓഫ് ചെയ്യുകയോ ചെയ്യാം.
കറി ചെറുതായി ഒന്ന് ചൂടായി വരുമ്പോൾ തീ പൂർണ്ണമായും ഓഫ് ചെയ്യുക. പുള്ളിശേരി തൈര് ചേർത്ത ശേഷം തിളച്ചു പോകരുത്, കറി പിരിഞ്ഞുപോകാൻ സാധ്യതയുണ്ട്.ഈ സമയം കൊണ്ട് മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉലുവ, കറിവേപ്പില എന്നിവ ചേർത്ത് താളിക്കുക.താളിച്ചുവച്ചത് നമ്മുടെ മാമ്പഴ മിശ്രത്തിലേക്ക് ചേർത്താൽ കൊതിയൂറും മാമ്പഴ പുളിശേരി റെഡി.നല്ല ചൂട് കുത്തരി ചോറിനൊപ്പം ഈ മാമ്പഴ പുളിശേരി കൂട്ടി ഒരു പിടി പിടിച്ചാൽ എന്റെ മോനെ പിന്നെ ചുറ്റുമുള്ള കറികളൊന്നും വേണ്ട