എണ്ണ മാങ്ങ അച്ചാർ തയ്യാറാക്കാം
അവ കട്ടിയുള്ള കഷ്ണങ്ങളായി മുറിച്ചെടുക്കുക.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കി വറുക്കാനാവശ്യത്തിന് നല്ലെണ്ണ ഒഴിക്കാം.
എണ്ണ ചൂടാകുമ്പോൾ വറ്റൽമുളക് ചേർത്തു വറുക്കാം.
ചേരുവകൾ
പച്ചമാങ്ങ
എണ്ണ
കാശ്മീരിമുളകുപൊടി
കറിവേപ്പില
മഞ്ഞൾപ്പൊടി
കടുക്
ഉലുവ
കായപ്പൊടി
ഉപ്പ്
തയ്യാറാക്കുന്ന വിധം
പച്ചമാങ്ങ കഴുകി തുടച്ചെടുക്കാം.
അവ കട്ടിയുള്ള കഷ്ണങ്ങളായി മുറിച്ചെടുക്കുക.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കി വറുക്കാനാവശ്യത്തിന് നല്ലെണ്ണ ഒഴിക്കാം.
എണ്ണ ചൂടാകുമ്പോൾ വറ്റൽമുളക് ചേർത്തു വറുക്കാം.
ഒരു പിടി കറിവേപ്പില അതിലേക്ക് ചേർക്കാം.
വറ്റൽമുളകും കറിവേപ്പിലയും വറുത്ത് മാറ്റാം.
അതേ എണ്ണയിലേക്ക് മാങ്ങ കഷ്ണങ്ങൾ ചേർത്ത് നന്നായി വറുക്കാം.
അതേ സമയം വറുത്തെടുത്ത വറ്റൽമുളകും കറിവേപ്പിലയും പൊടിച്ചെടുക്കുക.
ശേഷം ഒരു ചീനച്ചട്ടിയെടുത്ത് അതിലേക്ക് പൊടിച്ചുവെച്ച മുളകിന്റെ കൂട്ടും, മഞ്ഞൾപ്പൊടിയും, കടുക് പൊടിച്ചതും, ഉലുവ പൊടിച്ചതും, ആവശ്യത്തിന് കായപ്പൊടിയും, ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കാം.
അത് അടുപ്പിൽ വച്ച് മസാലകളുടെ പച്ചമണം മാറുന്നതു വരെ ഇളക്കാം.
അതിലേക്ക് വറുത്തെടുത്ത മാങ്ങാ കഷ്ണങ്ങൾ ചേർക്കാം.
മാങ്ങ കഷ്ണത്തിൽ മസാലകൾ പിടിക്കുന്നതു വരെ നന്നായി ഇളക്കാം.
ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം.
ചൂടില്ലാത്ത മാങ്ങ കഷ്ണങ്ങൾ വൃത്തിയുള്ള വായു സഞ്ചാരമില്ലാത്ത പാത്രത്തിൽ എടുത്ത് വയ്ക്കാം. ഇത് കേടുകൂടാതെ ഏറെ നാൾ സൂക്ഷിക്കാവുന്നതാണ്.