പഴങ്ങളും ഐസ്‌ക്രീമും ചേർത്ത് കിടിലൻ മാംഗോ മസ്താനി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആവശ്യമായവ
മാങ്ങാ പഴുത്തത് – മൂന്ന്
ഐസ് ക്രീം – മാംഗോ /വാനില (അലങ്കരിയ്ക്കുവാൻ)
ചെറി – മൂന്നെണ്ണം (അലങ്കരിയ്ക്കുവാൻ)

 

ആവശ്യമായവ
മാങ്ങാ പഴുത്തത് – മൂന്ന്
ഐസ് ക്രീം – മാംഗോ /വാനില (അലങ്കരിയ്ക്കുവാൻ)
ചെറി – മൂന്നെണ്ണം (അലങ്കരിയ്ക്കുവാൻ)
ഡ്രൈ നട്ട്‌സ് – ആൽമണ്ട്, പിസ്താ
തണുത്ത പാൽ ഒരു കപ്പ് (ഞാൻ ഉപയോഗിച്ച കപ്പ് 250 ml ആണ്)
പഞ്ചസാര/തേൻ – നിങ്ങൾക്ക് ആവശ്യമുള്ള മധുരം അനുസരിച്ച് ചേർക്കുക.

തയ്യാറാക്കുന്ന വിധം

മാങ്ങാ തൊലി ചെത്തി കഷണങ്ങളാക്കുക. അതിൽ നിന്നും കുറച്ച് അലങ്കരിയ്ക്കാൻ വേണ്ടി മാറ്റി വയ്ക്കുക. ഒരു മിക്‌സറിൽ ആദ്യം മാങ്ങാ ഇട്ടു അടിച്ചെടുക്കുക.
കൂടെ പാലും പഞ്ചസാരയും കൂടി ചേർത്ത് നല്ലതു പോലെ അടിച്ച് ഷേക്ക് തയ്യാറാക്കുക.
മാംഗോ ഷേക്ക് ഒരു ഗ്ലാസിൽ പകുതി വരെ ഒഴിക്കുക.
അതിന്റെ മുകളിലായി ഒരു സ്‌കൂപ്പ് വാനില ഐസ്‌ക്രീം ഇടുക.
മാങ്ങാ കഷണങ്ങൾ, ഡൈ നട്ട്‌സ്, ടൂട്ടി ഫ്രൂട്ടി, ചെറി എന്നിവ മുകളിൽ വെച്ച് അലങ്കരിയ്ക്കുക.
ഇനി സെർവ് ചെയ്യാം.