ചൂട് ചോറിനൊപ്പം ഒരു മാംഗ്ലൂർ സ്പെഷൽ മീൻ കറി 

 

 

ചേരുവകൾ 

    തിലാപ്പിയ മുള്ള് ഇല്ലാത്തത്    - 500  ഗ്രാം
    സവാള ചെറുതായി അരിഞത്  - 2 
    കാശ്‍മീരി മുളകുപൊടി    - 3 ടീസ്പൂൺ
    പുളി വെള്ളം                   - 1 /4 കപ്പ്
    ഉപ്പ്                                - രുചി അനുസരിച്ചത്
    എണ്ണ                             - 2  ടേബിൾസ്പൂൺ

താളിക്കുന്നതിന് 

    എണ്ണ                                     - 1 ടീസ്പൂൺ
    കടുക്                                    - 1 ടീസ്പൂൺ
    കറിവേപ്പില                            - 1 തണ്ട്
    കായം                                    - 1 /4   ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം 

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് ഇട്ടു പൊട്ടിക്കുക.കറിവേപ്പില ചേർത്ത് ഇളക്കുക.അരിഞ്ഞ സവാള ചേർത്ത് ഗോൾഡൻ ബ്രൗൺ നിറത്തിൽ വഴറ്റുക.മുളകുപൊടിയും പുളിവെള്ളവും ചേർത്ത് രണ്ടു മിനിറ്റ് വേവിക്കുക.വെള്ളം 1 1 /2 കപ്പ്ചേർത്ത് തിളപ്പിക്കുക. ഈ കറിയിൽ മീൻ കഷണങ്ങൾ ചേർത്ത് ഏഴ് മിനിറ്റ് വേവിക്കുക. കായം ഇട്ടു കഴിഞ്ഞാൽ മീൻ കറി ചോറിനൊപ്പം വിളമ്പാം.