ഒരു ഹെൽത്തി റെസിപ്പി ഇതാ 

 

 ചേരുവകൾ

    റോൾഡ് ഓട്‌സ്-ഒരു കപ്പ്
    ഉപ്പ്-പാകത്തിന്
    ജീരകം-ഒരു നുള്ള്
    മഞ്ഞപ്പൊടി-അര ടീസ്പൂൺ
    ഗരം മസാല-മൂന്ന് ടീസ്പൂൺ
    ഓയിൽ-ഒരു ടീസ്പൂൺ
    സവാള അരിഞ്ഞത്-1
    ക്യാരറ്റ് അരിഞ്ഞത്-1
    തക്കാളി അരിഞ്ഞത്-2
    ഗ്രീൻ പീസ് -അരക്കപ്പ്
    പച്ചമുളക്-2

പാചകരീതിയിലേയ്ക്ക്

ഒരു കടായി ചൂടാക്കി എണ്ണ ഒഴിക്കുക. അതിലേയ്ക്ക് ജീരകമിട്ട് പൊട്ടിക്കണം. ശേഷം അതിലേയ്ക്ക് അരിഞ്ഞവെച്ച സവാള, പച്ചമുളക് എ്ന്നിവ ചേർത്ത് നന്നായി വഴറ്റുക.്അതിലേയ്ക്ക് തക്കാളി, ക്യാരറ്റ് , മഞ്ഞപ്പൊടി,ഗരം മസാല എന്നിവ ചേർത്ത് നന്നായി ഉളക്കുക. 

ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കണം. ചെറിയ തീയിൽ വേവിക്കം. എല്ലാം നന്നായി വെന്തു വരുമ്പോൾ ഉപ്പ് ചേർക്കാം. ഇതിലേയ്ക്ക് ഓട്‌സും ഗ്രീൻപീസും ചേർത്തുകൊടുക്കണം. പാകത്തിന് വെന്തുവരുമ്പോൾ തീയണയ്ക്കാം.ചൂടോടെ വിളമ്പാം.