മൊഞ്ചേറും മലബാറി മുട്ട പത്തിരി
പച്ചരി- 2 കപ്പ്
മുട്ട– 1
ചോറ് – കാൽക്കപ്പ്
പപ്പടം – 4
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
Apr 10, 2025, 14:55 IST
ആവശ്യമായ ചേരുവകൾ
പച്ചരി- 2 കപ്പ്
മുട്ട– 1
ചോറ് – കാൽക്കപ്പ്
പപ്പടം – 4
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മലബാറി മുട്ട പത്തിരി തയാറാക്കുന്ന വിധം
ആദ്യമായി ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് പച്ചരി, മുട്ട, ചോറ്, പപ്പടം എന്നിവയിടുക. ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് ഇഡ്ഡലി മാവിൻ്റെ അയവിൽ അരച്ചെടുക്കുക. ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം രണ്ട് മണിക്കൂർ മാറ്റി വെക്കുക.
ഇനി ഒരു ഫ്രൈയിങ് പാനെടുക്കാം. തുടർന്ന് ആവശ്യത്തിന് എണ്ണ തേച്ച് മാവ് ഇതിലേക്ക് ഒഴിക്കാം. ഒഴിച്ചു രണ്ട് വശവും വേവുന്നതുവരെ ഇടത്തരം തീയിൽ പൊരിക്കുക. ഇതോടെ നല്ല മൊഞ്ചത്തി മലബാറി പത്തിരി റെഡി