ചപ്പാത്തിക്കൊപ്പം മലബാർ സ്‌റ്റൈൽ ബീഫ് വരട്ടിയത്

മലബാറിലെ പരമ്പരാഗത വിഭവങ്ങളിലൊന്നായ ബീഫ് വരട്ടിയത് പരീക്ഷിച്ചാലോ.

 

മലബാറിലെ പരമ്പരാഗത വിഭവങ്ങളിലൊന്നായ ബീഫ് വരട്ടിയത് പരീക്ഷിച്ചാലോ.

ആവശ്യമുള്ള സാധനങ്ങള്‍

    ബീഫ് - അര കിലോ
    മല്ലിപ്പൊടി - ഒന്നര ടേബിള്‍സ്പൂണ്‍
    മുളകുപൊടി - ഒരു ടീസ്പൂണ്‍
    മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
    ഇഞ്ചി-വെളുത്തുള്ളി ചതച്ചത് - ഒന്നര ടീസ്പൂണ്‍
    പെരുഞ്ചീരകം അരച്ചത് - കാല്‍ ടീസ്പൂണ്‍
    കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
    ചുവന്നുള്ളി മുറിച്ചത് - മൂന്നെണ്ണം
    ചുവന്നുള്ളി ചതച്ചത് - രണ്ട് ടേബിള്‍സ്പൂണ്‍
    കറിവേപ്പില - ആവശ്യത്തിന്
    ഗരംമസാല - കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ബീഫ് ചെറുതായി മുറിച്ച് കഴുകുക. എന്നിട്ട് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, പെരുഞ്ചീരകം അരച്ചത്, ചുവന്നുള്ളി ചതച്ചത്, ഗരംമസാല എന്നിവ ചേര്‍ത്ത് കുക്കറിലിട്ട് ഒരു സ്റ്റീം വന്നാല്‍, ചെറുതീയില്‍ പതിനഞ്ച്-ഇരുപത് മിനിട്ട് വേവിക്കുക. എണ്ണ ചൂടാകുമ്പോള്‍ ചുവന്നുള്ളി മുറിച്ചതും കറിവേപ്പിലയും മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കാം. നന്നായി തിളച്ച് കുറുകുമ്പോള്‍ കുരുമുളകുപൊടി ചേര്‍ത്ത് ഒന്നു കൂടി തിളപ്പിക്കാം.