മലബാര്‍ സ്‌പെഷ്യല്‍ കലത്തപ്പം ഒരുക്കാം 

 
kalathappam
ചേരുവകള്‍
പച്ചരി-ഒരു കപ്പ്
ബിരിയാണി അരി- ഒരു കപ്പ്
ചോറ്- ഒരു കപ്പ്
ചെറിയ പഴം- ഒന്ന്
ശര്‍ക്കര- 500
ഉപ്പ് – ആവശ്യത്തിന്
ചെറിയ ഉള്ളി- 2
തേങ്ങ കൊത്ത്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി രണ്ടും അര മണിക്കൂര്‍ വീതം വെള്ളത്തില്‍ ഇട്ട് കുതിര്‍ത്തുക.
ശേഷം ശര്‍ക്കരയില്‍ അരച്ചെടുക്കുക
ഇതിലേക്ക് പഴം ,ചോറ്, കുറച്ചു ഈസ്റ്റ് എന്നിവയും കൂടി ചേര്‍ത്ത് മിക്സിയില്‍ അരച്ച് വെക്കുക.
ഉപ്പും ചേര്‍ക്കുക.
ഒരു മണിക്കൂര്‍ കഴിഞ്ഞ് കുക്കറില്‍ നെയ്യ് തടവി തേങ്ങ, ഉള്ളി എന്നിവ ഇട്ട് വറുക്കുക.
അതിലേക്ക് ഈ മാവ് രണ്ടു കപ്പ് ഒഴിക്കുക.
എന്നിട്ട് വിസില്‍ വെക്കാതെ പത്തു മിനിട്ട് ചെറു തീയില്‍ വേവിക്കുക