മലബാറിന്റെ തനിമയാർന്ന പലഹാരം 

 

 ചേരുവകൾ

    നെയ്യ്- 2 ടേബിൾസ്പൂൺ
    കശുവണ്ടി, ഉണക്കമുന്തിരി- 10
    നേന്ത്രപ്പഴം- 3
    മുട്ട- 4
    പഞ്ചസാര- 1/4 കപ്പ്
    പാൽ- 2 ടേബിൾസ്പൂൺ
    ഏലയ്ക്കപ്പൊടി- 1/4 ടീസ്പൂൺ
    ഉപ്പ്- 1/4 ടീസ്പൂൺ
    നെയ്യ്- 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

    ഒരു പാൻ അടുപ്പിൽ വച്ച് നെയ്യ് ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർത്തു വറുക്കാം.
    അതേ പാനിലേയ്ക്ക് നേന്ത്രപ്പഴം കട്ടി കുറച്ച് വട്ടത്തിൽ അരിഞ്ഞത് ചേർത്തു വേവിക്കാം.
    ഒരു ബൗളിൽ നാല് മുട്ട പൊട്ടിച്ചൊഴിക്കാം. അതിലേയ്ക്ക് കാൽ കപ്പ് പഞ്ചസാരയും, രണ്ട് ടേബിൾസ്പൂൺ പാലും, കാൽ ടീസ്പൂൺ ഏലയ്ക്കപ്പൊടിയും, കാൽ ടീസ്പൂൺ ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
    ഇതിലേയ്ക്ക്  നേരത്തെ വറുത്തു വച്ച് കശുവണ്ടിയും, ഉണക്കമുന്തിരിയും, അൽപം വീതവും, വേവിച്ചെടുത്ത നേന്ത്രപ്പഴവും ചേർത്തിളക്കി യോജിപ്പിക്കാം.
    ആദ്യം ഉപയോഗിച്ച് അതേ പാനിലേയ്ക്ക് കുറച്ച് നെയ്യ് കൂടി ചേർത്തു ചൂടാക്കാം.
    ശേഷം തയ്യാറാക്കിയ മിശ്രിതം ഒഴിച്ച് 25 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കാം. പാതി വെന്തതിനു ശേഷം ബാക്കിയുള്ള കശുവണ്ടിയും ഉണക്കമുന്തിരിയും അതിനു മുകളിൽ ചേർക്കാം.
    മറ്റൊരു പാൻ അടുപ്പിൽ വച്ച് അതിനു മുകളിലായി മാവ് ഒഴിച്ച പാൻ വച്ചു വേണം വേവിക്കാൻ. നേരിട്ട് പാൻ വയ്ക്കുമ്പോൾ കരിഞ്ഞു പിടിക്കാനും അധികം വലിഞ്ഞു പോകാനും സാധ്യത കൂടുതലാണ്.