കുട്ടികൾക്കായി ഇതാ ഒരു റെസിപ്പി
തയ്യാറാക്കുന്ന വിധം
ജീരകശാല അരി അര കപ്പ് നാലുമണിക്കൂർ നേരം കുതിർക്കാൻ വയ്ക്കാം. രണ്ടുമൂന്ന് ഏലയ്ക്കയും ഇത്തിരി വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കാം. ശേഷം അരകപ്പ് അരിയ്ക്ക് രണ്ടുമുട്ട എടുക്കാം. അരച്ചെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പും രണ്ടുമുട്ടയും പൊട്ടിച്ച് ഒഴിക്കാം. ഇത് നന്നായി അടിച്ച് പതപ്പിക്കണം ആ പത കൊണ്ടാണ് പഞ്ചാരപ്പാറ്റ തയാറാക്കുന്നത്.
വിസ്ക് ഉപയോഗിച്ചോ അല്ലാതെയോ നന്നായി പതപ്പിക്കണം. പതഞ്ഞു വരുന്ന പത മാത്രം മറ്റൊരു ബൗളിലേക്ക് മാറ്റണം. പാൻ ചൂടാക്കിയ ശേഷം ഈ പത സ്പൂൺ കൊണ്ട് കോരി ഒഴിക്കണം. വൃത്താകൃതിയിൽ ഇത് എണ്ണയിൽ മൊരിഞ്ഞ് വരും. വളരെ നേർത്തതായതിനാൽ പൊട്ടിപോകാതെ തിരിച്ചും മറിച്ചുമിട്ടു വറുത്തെടുക്കാം. ഇളം ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാം. ഉണ്ടാക്കിയ പഞ്ചാരപ്പാറ്റയ്ക്ക് മുകളിൽ പഞ്ചസാര വിതറി പഴവും കൂട്ടി കഴിക്കാവുന്നതാണ്. അടിപൊളി രുചിയാണ്.