വിശേഷദിവസങ്ങൾ സ്പെഷ്യലാക്കാൻ ഇതാ ഒരു കിടിലൻ മലബാർ മുട്ടമാല

ചേരുവകൾ

    മുട്ട – 10 എണ്ണം

    പഞ്ചസാര – 2½ കപ്പ്

    വെള്ളം – 1½ കപ്പ്

    ഏലക്കാപ്പൊടി – ½ ടീസ്പൂൺ

    നെയ്യ് – കുറച്ച്

 

ചേരുവകൾ

    മുട്ട – 10 എണ്ണം

    പഞ്ചസാര – 2½ കപ്പ്

    വെള്ളം – 1½ കപ്പ്

    ഏലക്കാപ്പൊടി – ½ ടീസ്പൂൺ

    നെയ്യ് – കുറച്ച്

തയ്യാറാക്കുന്നത്

    മുട്ട പൊട്ടിച്ച് വെള്ളയും മഞ്ഞയും വേർതിരിക്കുക. മഞ്ഞ നന്നായി അടിച്ച് അരിച്ചെടുക്കുക.

    പഞ്ചസാരയും വെള്ളവും ചേർത്ത് ഒറ്റനൂൽ പാവ് തയ്യാറാക്കുക.

    മുട്ടമഞ്ഞ ഒരു ചെറിയ ദ്വാരമുള്ള കുപ്പിയിലോ മുട്ടമാല മോൾഡിലോ നിറയ്ക്കുക.

    തിളക്കുന്ന പാവിലേക്ക് വട്ടത്തിൽ ഒഴിച്ച് 1–2 മിനിറ്റ് വേവിക്കുക.

    പാകമായ മുട്ടമാല കോരി മാറ്റി വയ്ക്കുക.

    പാവ് കട്ടിയാകുമ്പോൾ അല്പം ചൂടുവെള്ളം ചേർത്ത് വീണ്ടും ഒഴിക്കാം.

    അവസാനം ഏലക്കാപ്പൊടി വിതറി അലങ്കരിക്കുക.