മലബാർ കോഴിഅട

ബോൺലെസ്സ് ചിക്കൻ - 250ഗ്രാം
മൈദ - 1കപ്പ്‌
നെയ്യ് -1ടേബിൾ സ്പൂൺ
സവാള -1
പച്ച മുളക് -3
ജിൻജർ ഗാർലിക് പേസ്റ്റ് 1സ്പൂൺ വീതം
 

ബോൺലെസ്സ് ചിക്കൻ - 250ഗ്രാം
മൈദ - 1കപ്പ്‌
നെയ്യ് -1ടേബിൾ സ്പൂൺ
സവാള -1
പച്ച മുളക് -3
ജിൻജർ ഗാർലിക് പേസ്റ്റ് 1സ്പൂൺ വീതം
മഞ്ഞൾപൊടി -അര ടീസ്പൂൺ
പെപ്പെർ പൌഡർ -1ടീസ്പൂൺ
ഗരം മസാല പൌഡർ -അരടീസ്പൂൺ
പെരുംജീരകം പൌഡർ -അരടീസ്പൂൺ
മല്ലിപൊടി -1ടീസ്പൂൺ
എണ്ണ, ഉപ്പ് -ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം :
*ഒരു ബൗളിൽ മൈദ, നെയ്യ്‌ പാകത്തിന് ഉപ്പും വെള്ളവും ചേർത്തു നന്നായി ചപ്പാത്തി പരുവത്തിൽ മിക്സ് ചെയ്തു നല്ല സോഫ്റ്റ്‌ ആയിക്കഴിഞ്ഞാൽ അര മണിക്കൂർ മൂടി വയ്‌ക്കുക
*ചിക്കൻ അല്പം ഉപ്പും, മഞ്ഞൾപൊടി, കുരുമുളക്പൊടി അല്പം വെള്ളം ചേർത്തു വേവിച്ചെടുത്തു വെള്ളം നന്നായി കളഞ്ഞു ചെറിയ പീസ്‌ആക്കി വയ്‌ക്കുക.
*ഒരു പാനിൽ പാകത്തിന് എണ്ണ ഒഴിച്ചു സവാള, പച്ചമുളക്, കറിവേപ്പില ചെറുതായിട്ട് മുറിച്ചതും ചേർത്തു വഴന്നു കഴിഞ്ഞാൽ ജിൻജർ, ഗാർലിക് പേസ്റ്റ് ചേർക്കുക ബ്രൌൺ നിറമായാൽ മിൻസ് ചെയ്തു വച്ച ചിക്കൻ, ഗരംമസാല, പെരുംജീരകം ചേർത്തു നന്നായി വരട്ടി എടുക്കുക.
*മിക്സ് ചെയ്ത മാവ് ചെറിയ നാരങ്ങ വലുപ്പത്തിൽ ഉരുളകളാക്കി പൂരിയുടെ വലുപ്പത്തിൽ പരത്തിഎടുത്തു നടുവിൽ ഒരു ടീസ്പൂൺ ചിക്കൻ മസാല നിറച്ചു ഒരു സൈഡിൽ നിന്നും എതിർ വശത്തേക്ക് മടക്കി അരികുകൾ നന്നായി അമർത്തി ഒട്ടിച്ചശേഷം നന്നായി ചൂടായ എണ്ണയിൽ ഇളം ബ്രൌൺ നിറത്തിൽ വറുത്തെടുക്കുക.