ആരും കൊതിക്കുന്ന മലബാർ മാക്രി പായസം ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം

അവശ്യ ചേരുവകൾ

ചിരകിയ തേങ്ങ – 1 1/2 കപ്പ്
പച്ചരി – 1 കപ്പ് (കുതിർത്തത്)
ഏലക്കായ – 4 എണ്ണം

 

അവശ്യ ചേരുവകൾ

ചിരകിയ തേങ്ങ – 1 1/2 കപ്പ്
പച്ചരി – 1 കപ്പ് (കുതിർത്തത്)
ഏലക്കായ – 4 എണ്ണം
ശർക്കരപാനി – 1 കപ്പ് (മധുരത്തിന് അനുസരിച്ച് കൂട്ടാം)
നെയ്യ് – 2 ടേബിൾ സ്പൂൺ
വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

തേങ്ങ ചിരകിയത് അല്പം വെള്ളം ചേർത്ത് മിക്സിയിൽ ഒന്ന് ‘ക്രഷ്’ ചെയ്തെടുക്കുക. ഇത് നന്നായി അരഞ്ഞു പോകാതെ നോക്കണം. തേങ്ങയുടെ തരികൾ കടിക്കാൻ കിട്ടുന്നത് പോലെ വേണം അരയ്ക്കാൻ. ഇതുപോലെ തന്നെ പച്ചരി കുതിർത്തതും തരിയോടെ അടിച്ചെടുക്കുക. ഇത് നാന്നായി വെള്ളം ചേർത്ത് ചെറുചൂടിൽ ഒന്ന് വേവിച്ചെടുക്കണം. കട്ടയായി പോകാതെ നോക്കണം. ഏകദേശം വെന്തുവരുമ്പോൾ അതിലേക്ക് തേങ്ങ അരച്ചതും ചേർത്ത് ആവശ്യത്തിനു വെള്ളമൊഴിച്ച് ഇളക്കുക. ഇനി ഇതിലേക്ക് ശർക്കരപാനിയും ചേർക്കണം. വെന്തു പാകമാകുമ്പോൾ അതിലേക്ക് ഏലക്കാ പൊടിയും നെയ്യും ചേർത്തു വാങ്ങുക.