വെറൈറ്റി അവൽ പായസം ഉണ്ടാക്കിയാലോ

അവൽ – 1 കപ്പ്
പാൽ– 3 കപ്പ്
പഞ്ചസാര– 1/2 കപ്പ്
ഏലക്കായ് – 3 എണ്ണം
അണ്ടിപ്പരിപ്പ്– 20 ഗ്രാം
 

ചേരുവകൾ

അവൽ – 1 കപ്പ്
പാൽ– 3 കപ്പ്
പഞ്ചസാര– 1/2 കപ്പ്
ഏലക്കായ് – 3 എണ്ണം
അണ്ടിപ്പരിപ്പ്– 20 ഗ്രാം
ഉണക്കമുന്തിരി– 20 ഗ്രാം
നെയ്യ് –50 ഗ്രാം

തയാറാക്കുന്ന വിധം

ചുവടുകട്ടിയുള്ള പാത്രത്തിൽ പാലും 1/2 കപ്പ് വെള്ളവും അൽപം നെയ്യും ഒഴിച്ചു തിളപ്പിക്കുക. പാൽ തിളച്ച് വെള്ളം വറ്റുന്നതുവരെ നന്നായി ഇളക്കിക്കൊണ്ടിരിക്കണം. പാൽ കുറുകാൻ തുടങ്ങുമ്പോൾ ഇതിലേക്ക് അവൽ ഇട്ടുകൊടുക്കാം. അവൽ വെന്തുവരുമ്പോൾ പഞ്ചസാര ചേർക്കാം. നന്നായി കുറുകി വരുമ്പോൾ ഏലക്കായ പൊടിച്ചത് ചേർക്കാം. അണ്ടിപ്പരിപ്പും ഉണക്കുമുന്തിരയും നെയ്യിൽ വറുത്തു ചേർ‍ത്തു ചൂടോടെ ഉപയോഗിക്കാം.