ഉപ്പുമാവ് വട ഉണ്ടാക്കി നോക്കൂ...

ചുവന്നുള്ളി- 8
കറിവേപ്പില- രണ്ട് തണ്ട് വെളി
 

പച്ചമുളക് -  3
ചുവന്നുള്ളി- 8
കറിവേപ്പില- രണ്ട് തണ്ട് വെളിച്ചെണ്ണ
റവ -ഒരു കപ്പ്


ഉണ്ടാക്കുന്ന വിധം

പാനില്‍ നെയ്യൊഴിച്ച്(വെളിച്ചെണ്ണ) ചൂടാക്കി പച്ചമുളകും ചുവന്നുള്ളിയും കറിവേപ്പിലയും പൊടിയായി അരിഞ്ഞു ചേര്‍ക്കുക. വഴന്നു വരുമ്പോള്‍ ഇതിലേക്ക് വെള്ളമൊഴിച്ചു ഉപ്പിട്ടു തിളപ്പിക്കുക. ഇതിലേക്ക് കുറേശെയായി റവ ചേര്‍ത്തു തുടരെ തുടരെയിളക്കുക. റവ മയമായി കട്ടിയുള്ള മാവിന്റെ പരുവമാവണം. തീ ഓഫ് ചെയ്തു ചൂടാറിയ ശേഷം ഫ്രിഡ്ജിലേക്കു മാറ്റുക.

ഒന്നു തണുത്ത ശേഷമെടുത്ത് ഒരു പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് മാവില്‍ നിന്ന് കുറച്ചെടുത്ത് കൈയില്‍ നെയ്മയം പുരട്ടി ചെറിയ ഉരുളകളാക്കി മെല്ലെ പരത്തി എടുക്കുക. ചൂടായ എണ്ണയിലിട്ട് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരിയെടുക്കാം. ചട്‌നിയോ സോസോ ഏതാണിഷ്ടം അതിനൊപ്പം കഴിക്കാവുന്നതാണ്.