ചെമ്മീൻ പിടി ഇങ്ങനെ ഉണ്ടാക്കി നോക്കൂ
ചെമ്മീൻ-250g
പെരിഞ്ചീരകം-1/2tsp
ചുമന്നുള്ളി-6
ഇഞ്ചി-1/2tsp
തക്കാളി-1
മുളക് പൊടി-1/2tsp
ചേരുവകൾ
ചെമ്മീൻ-250g
പെരിഞ്ചീരകം-1/2tsp
ചുമന്നുള്ളി-6
ഇഞ്ചി-1/2tsp
തക്കാളി-1
മുളക് പൊടി-1/2tsp
മല്ലി പൊടി-1tsp
വെളിച്ചെണ്ണ- ആവശ്യത്തിന്
കറിവേപ്പില- കുറച്ച്
അരിപ്പൊടി-1കപ്പ്
തേങ്ങ-1 കപ്പ്
വെള്ളം-3 കപ്പ്
ഉപ്പ്-ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചെമ്മീൻ വൃത്തിയാക്കി ഉപ്പും മസാലകൾ ചേർത്ത് നന്നായി വേവിച്ച് വെളിച്ചെണ്ണ ഒഴിച്ച് ഫ്രൈ ചെയ്യുക. അതേ എണ്ണയിൽ ഉള്ളി, ഇഞ്ചി, തക്കാളി ചേർത്ത് മൂപ്പിച്ച് ചെമ്മീൻ ഫ്രൈ മിക്സ് ആക്കി, തേങ്ങ, ജീരകം, ചുമനുള്ളി കൂട്ട് അരച്ച് ചെമ്മീൻ മസാലയിൽ ചേർത്തിളക്കുക. വെള്ളം തിളച്ചു വരുമ്പോൾ ഉപ്പ് ഇട്ട് തേങ്ങ അരച്ചതും അരിപ്പൊടിയിൽ വാട്ടി എടുക്കുക. നന്നായി കുഴച്ച് ചെറിയ ചെറിയ ഉരുളകൾ ആക്കി ആവിയിൽ അങ്ങ് വേവിച്ചെടുക്കുക. ശേഷം ചെമ്മീൻ മസാലയിൽ മിക്സ് ചെയ്യുക. അവസാനം ചുമന്നുള്ളി വെളിച്ചെണ്ണയിൽ മൂപ്പിച്ച് വേപ്പില ചേർത്ത് താളിച്ചു ചേർക്കാം. തേങ്ങ, ജീരകം, ചുവന്നുള്ളി എന്നിവ അരച്ചുകേർത്ത മിശ്രിതം കൂടി ഇതിലേയ്ക്ക് ചേർക്കുന്നതോടെ ഹമ്പോ…സംഭവം വേറെ ലെവലാണ്. ഒന്ന് പരീക്ഷിച്ച് നോക്കിക്കോളൂന്നേ.