ഇനി പാൻ കേക്ക് ഇങ്ങനെ തയ്യാറാക്കി നോക്കൂ

മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
    കായപ്പൊടി- 1/4 ടീസ്പൂൺ
    ഉപ്പ്- 1 ടീസ്പൂൺ
    മല്ലിയില- ആവശ്യത്തിന്
    തൈര്- 1/2 കപ്പ്
 

ചേരുവകൾ

    വെള്ളക്കടല- 1 കപ്പ്
    പച്ചമുളക്- 3
    ഇഞ്ചി- ആവശ്യത്തിന്
    ജീരകം- 1 ടീസ്പൂൺ
    കറിവേപ്പില- ആവശ്യത്തിന്
    മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
    കായപ്പൊടി- 1/4 ടീസ്പൂൺ
    ഉപ്പ്- 1 ടീസ്പൂൺ
    മല്ലിയില- ആവശ്യത്തിന്
    തൈര്- 1/2 കപ്പ്
    ചുവന്നുള്ളി- 1 /2 കപ്പ്
    വെള്ളം- ആവശ്യത്തിന്
    നെയ്യ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    ഒരു കപ്പ് വെള്ളക്കടല 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ശേഷം ഇത് അരിച്ചെടുത്ത് മിക്സിയിലേയ്ക്കു മാറ്റാം. 
    ഇതിലേയ്ക്ക് പച്ചമുളക്, ഇഞ്ചി, ജീരകം, കറിവേപ്പില, മഞ്ഞൾപ്പൊടി, കായപ്പൊടി, ഉപ്പ്, മല്ലിയില, തൈര് എന്നിവ ചേർത്ത് അൽപം വെള്ളമൊഴിച്ച് അരച്ചെടുക്കാം. 
    ദോശ മാവിൻ്റെ പരുവത്തിലാകുന്നതു വരെ ഇങ്ങനെ വെള്ളമൊഴിച്ച് അരച്ചെടുക്കാം. 
    ഒരു തവ അടുപ്പിൽ വച്ചു ചൂടാക്കാം. അത് ചൂടായതിനു ശേഷം അരച്ചെടുത്ത മാവ് ഒഴിച്ച് ഇടത്തരം തീയിൽ വേവിക്കാം. 
    ഇരുവശങ്ങളും വെന്തതിനു ശേഷം തേങ്ങ ചമ്മന്തിക്കൊപ്പം കഴിക്കാം.