മലപ്പുറം സ്‌പെഷൽ ചട്ടിപ്പത്തിരി ഉണ്ടാക്കിയാലോ

സവാള – 2 (നുറുക്കിയത്)

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

മുളകുപൊടി – 1 ടീസ്പൂൺ

ഗരംമസാല – ½ ടീസ്പൂൺ

കുരുമുളകുപൊടി – ½ ടീസ്പൂൺ

 

ആവശ്യമായ സാധനങ്ങൾ

മൈദ – 2 കപ്പ്

മുട്ട – 2 എണ്ണം

വെള്ളം – ആവശ്യത്തിന്

ഉപ്പ് – പാകത്തിന്

ഫില്ലിങ്ങിന്

ചിക്കൻ – 250 ഗ്രാം (ചെറുതായി ചതച്ചത്)

സവാള – 2 (നുറുക്കിയത്)

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

മുളകുപൊടി – 1 ടീസ്പൂൺ

ഗരംമസാല – ½ ടീസ്പൂൺ

കുരുമുളകുപൊടി – ½ ടീസ്പൂൺ

കറിവേപ്പില

എണ്ണ, ഉപ്പ്

ലെയറിങ്ങിന്

മുട്ട – 2 എണ്ണം (ബീറ്റ് ചെയ്തത്)

നെയ്യ് / എണ്ണ

തയാറാക്കുന്ന വിധം

മൈദയിൽ ഉപ്പും വെള്ളവും ചേർത്ത് മൃദുവായി മാവ് കുഴച്ചു ചെറിയ ഉരുളകളാക്കിയ ശേഷം പരത്തി, ചപ്പാത്തി ചുട്ടെടുക്കുന്ന പോലെ ചുട്ടെടുക്കുക.

ചിക്കൻ ഫില്ലിങ്

ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള ചേർത്ത് വഴറ്റുക ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ശേഷം മസാലകൾ ചേർത്ത് പിടിച്ച ചിക്കനും ചേർത്ത് വേവിക്കുക വെള്ളം നന്നായി വറ്റികഴിഞ്ഞാൽ മാറ്റി വയ്ക്കുക.

ഒരു ചട്ടിയിൽ നെയ്യ് പുരട്ടുക

ഒരു പത്തിരി വച്ച് അതിന് മുകളിൽ മുട്ട തേച്ച് ചിക്കൻ മിശ്രിതം വിതറുക. വീണ്ടും പത്തിരി മുട്ട ചിക്കൻ എന്നിങ്ങനെ ലെയറുകൾ ഉണ്ടാക്കുക, അവസാനമായി പത്തിരി വച്ച് മുട്ട തേച്ച് മൂടുക. അടുപ്പിൽ ലോ ഫ്ലെയിമിൽ 10–15 മിനിറ്റ് വേവിക്കുക. അല്ലെങ്കിൽ ഓവനിൽ 180°C ൽ 20–25 മിനിറ്റ് ബേക്ക് ചെയ്യാം. കട്ട് ചെയ്ത് ചൂടോടെ സർവ് ചെയ്യാം. സലാഡ് അല്ലെങ്കിൽ ചട്ട്നിയുമായി കഴിച്ചാൽ രുചി കൂടും.