കപ്പ ബിരിയാണി ഉണ്ടാക്കിയാലോ?

കപ്പ – 1 കിലോ
സവാള – 1 എണ്ണം
ഇഞ്ചി – 1 ചെറിയ കഷണം
ബീഫ് (എല്ലോടു കൂടിയത്) – അര കിലോ
മുളകുപൊടി – 1 ടേബിൾ സ്പൂൺ
 

കപ്പ ബിരിയാണി ഉണ്ടാക്കിയാലോ?


ആവശ്യ സാധനങ്ങൾ:
കപ്പ – 1 കിലോ
സവാള – 1 എണ്ണം
ഇഞ്ചി – 1 ചെറിയ കഷണം
ബീഫ് (എല്ലോടു കൂടിയത്) – അര കിലോ
മുളകുപൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1 ടേബിൾ സ്പൂൺ
മല്ലിപ്പൊടി – അര ടേബിൾ സ്പൂൺ
ഇറച്ചി മസാല – ഒന്നര ടേബിൾ സ്പൂൺ
ഗരം മസാല – കാൽ ടീസ്പൂൺ
തേങ്ങ ചിരകിയത് – അര മുറി
ചുവന്ന ഉള്ളി – 3 കഷണം
കറിവേപ്പില – 3 അല്ലി
പച്ചമുളക് – 3 എണ്ണം
വെളുത്തുള്ളി – 4 അല്ലി
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്


ഉണ്ടാക്കുന്ന വിധം:

ആദ്യം തന്നെ കപ്പ നല്ലത് പോലെ തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി ഒരു ചരുവത്തിൽ ആവശ്യത്തിന് വെള്ളം ചേർത്ത് ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട് വേവിക്കുക.

ശേഷം എടുത്ത് വെച്ചിരിക്കുന്ന ബീഫ് നന്നായി കഴുകിയ ശേഷം അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടേബിൾ സ്പൂൺ ഇറച്ചി മസാല, കാൽ ടീസ്പൂൺ ഗരം മസാല, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ഒരല്ലി കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം കുക്കറിൽ നന്നായി വേവിച്ചെടുക്കുക. ആവശ്യമെങ്കിൽ കുറച്ച്‌ വെള്ളം ചേർക്കാവുന്നതാണ്.

അടുത്തതായി, ചിരകിയ തേങ്ങയും ചുവന്നുള്ളിയും ഒരല്ലി കറിവേപ്പിലയും പാനിലിട്ട് വറുക്കുക. തേങ്ങാ നന്നായി മൂത്ത് വരുമ്പോൾ ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൽപ്പൊടി, ഒരു ടീസ്പൂൺ ഇറച്ചി മസാല, അര ടേബിൾ സ്പൂൺ മല്ലിപ്പൊടി, അര ടേബിൾ സ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക.

ശേഷം വലിയൊരു പാത്രത്തിൽ വേവിച്ചെടുത്ത കപ്പയും, ബീഫ് മസാലയും തളിച്ചുവെച്ചിരിക്കുന്ന തേങ്ങയും ചേർത്ത് ചെറുതീയിൽ ഇളക്കി യോജിപ്പിച്ചെടുക്കുക. രുചികരമായ കപ്പ ബിരിയാണി റെഡി.