ഐസ്‌ക്രീം വീട്ടിൽത്തന്നെ ഉണ്ടാക്കിയാലോ?

 

ചേരുവകൾ

നല്ല ഫ്രഷ് തേങ്ങ - 1

നേന്ത്രപ്പഴം നന്നായി പഴുത്തത് - 1 എണ്ണം 

കശുവണ്ടിപ്പരിപ്പ് - ഒരു പിടി

ഈന്തപ്പഴ സിറപ്പ് - 2 ടേബിൾസ്പൂൺ (പഞ്ചസാരയ്ക്ക് പകരം മധുരത്തിനായി)

വാനില എസ്സെൻസ് - അര ടീസ്പൂൺ

    ഓട്സ് വേവിച്ചാണോ അതോ ഓവർനൈറ്റ് ഓട്‌സാണോ നിങ്ങൾ കഴിക്കുന്നത്? എങ്കിലിത് അറിയാതെ പോകരുത്!

തയ്യാറാക്കുന്ന വിധം

- തേങ്ങ ഉടച്ച് ചിരകിയെടുക്കുക. ഈ തേങ്ങ ചെറിയ കഷണങ്ങളാക്കി കുറഞ്ഞ വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കണം. ശേഷം ഇത് അരിച്ചെടുത്ത്, കട്ടിയുള്ള തേങ്ങാപ്പാൽ മാറ്റിവെക്കുക. ഐസ്‌ക്രീമിന് കട്ടിയുള്ള പാൽ തന്നെ വേണം.

- മിക്സിയുടെ ജാറിലേക്ക് മാറ്റിവെച്ച തേങ്ങാപ്പാൽ, നന്നായി പഴുത്ത പഴം, കശുവണ്ടിപ്പരിപ്പ്, മധുരത്തിനായി എടുത്ത ഈന്തപ്പഴ സിറപ്പ്, ഒരൽപം വാനില എസ്സെൻസ് എന്നിവയെല്ലാം ഒരുമിച്ച് ചേർക്കുക.

- ഈ ചേരുവകൾ എല്ലാംകൂടി നല്ലതുപോലെ അടിച്ചെടുക്കണം. ഒരു തരിപോലും ഇല്ലാതെ, നല്ല സ്മൂത്തും ക്രീമിയുമായ ഒരു മിശ്രിതമായി ഇത് മാറും. അടിച്ച ശേഷം അപ്പോൾ തന്നെ ടേസ്റ്റ് ചെയ്ത് മധുരം പാകമാണോ എന്ന് ഉറപ്പാക്കാം.

- ഈ തയ്യാറാക്കിയ ഐസ്‌ക്രീം മിശ്രിതം, നന്നായി കഴുകി വൃത്തിയാക്കിയ ചിരട്ടയിലേക്ക് ശ്രദ്ധയോടെ ഒഴിക്കുക.

- ഐസ്‌ക്രീം നിറച്ച ചിരട്ട ഫ്രീസറിൽ വെച്ച് ഒരു രാത്രി മുഴുവൻ തണുപ്പിക്കുക. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഫ്രീസറിൽ വെച്ചാലേ നല്ല കട്ടിയുള്ള ഐസ്‌ക്രീം കിട്ടുകയുള്ളൂ. പിറ്റേന്ന് രാവിലെ ആരോഗ്യകരമായ ക്രീമി ഐസ്‌ക്രീം റെഡി!