ഇന്നത്തെ ഡിന്നർ  സ്‌പെഷ്യൽ  ഐറ്റം ആയാലോ 

 

ബീറ്റ്‌റൂട്ട് റൈസ്

പാനിൽ രണ്ടു വലിയ സ്പൂൺ നെയ്യ് ചൂടാക്കി അര ചെറിയ സ്പൂൺ കടുകും അര ചെറിയ സ്പൂൺ ഉഴുന്നുപരിപ്പും ഒരു നുള്ള് കായംപൊടിയും ചേർത്തു മൂപ്പിക്കുക. ഇതിലേക്കു രണ്ടു ചെറിയ സ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.

ഒരിടത്തരം ബീറ്റ്റൂട്ട് തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്തതും ചേർത്ത് അൽപ സമയം വഴറ്റിയ ശേഷം പാകത്തിനുപ്പും അര ചെറിയ സ്പൂൺ മുളകുപൊടിയും കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്കു രണ്ടു കപ്പ് ബസ്മതി അരി വേവിച്ചതു ചേർത്തു നന്നായി കുടഞ്ഞു യോജിപ്പിക്കുക. ബീറ്റ്റൂട്ട് റൈസ് റെഡി….