കായ ഇട്ട് ഒരു മോര് കറി ഉണ്ടാക്കിയാലോ? 
 

പച്ചക്കായ -1 എണ്ണം
തൈര് – ½ കപ്പ്
തേങ്ങാ ചിരകിയത് – ½ കപ്പ്
പച്ച മുളക് -2 എണ്ണം
മഞ്ഞൾ പൊടി – ½ ടീസ് സ്പൂൺ
മുളക് പൊടി – ½ ടീസ് സ്പൂൺ
ജീരകം – ¼ ടീസ് സ്പൂൺ
കടുക് – ആവശ്യത്തിന്
 

ആവശ്യ സാധനങ്ങൾ :

പച്ചക്കായ -1 എണ്ണം
തൈര് – ½ കപ്പ്
തേങ്ങാ ചിരകിയത് – ½ കപ്പ്
പച്ച മുളക് -2 എണ്ണം
മഞ്ഞൾ പൊടി – ½ ടീസ് സ്പൂൺ
മുളക് പൊടി – ½ ടീസ് സ്പൂൺ
ജീരകം – ¼ ടീസ് സ്പൂൺ
കടുക് – ആവശ്യത്തിന്
ഉണക്ക മുളക് – 2 എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ആദ്യം പച്ചക്കായ കഷ്ണങ്ങളാക്കി ഉപ്പ്, മഞ്ഞൾ പൊടി , മുളക് പൊടി ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് വേവിച്ചെടുക്കുക. അടച്ച് വേവിക്കണം.

ഒരു മിക്സിയുടെ ജാറിൽ തേങ്ങയും ജീരകവും പച്ചമുളകും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ആവശ്യമെങ്കിൽ കുറച്ച് വെള്ളം ചേർത്ത് കൊടുക്കാം.

കായ വെന്ത ശേഷം ഈ അരപ്പ് അതിലേക്ക് ചേർത്ത് കൊടുക്കാം. നന്നായി തിളച്ച ശേഷം എടുത്ത് വെച്ചിരിക്കുന്ന തൈര് ചേർത്ത് തീ ഓഫ് ചെയ്യുക. കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് കറിയിൽ ചേർക്കുക. രുചികരമായ കായ മോര് കറി റെഡി.