ഉന്നക്കായ ഉണ്ടാക്കിയാലോ ?
അധികം പഴുക്കാത്ത നേന്ത്രപ്പഴം – 4
ഏലയ്ക്ക പൊടി – 2 ടീസ്പൂൺ
ഉണക്കമുന്തിരി – 1/2 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
ഏലയ്ക്ക പൊടി – 2 ടീസ്പൂൺ
ഉണക്കമുന്തിരി – 1/2 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
Feb 27, 2026, 19:15 IST
അവശ്യമായ സാധനങ്ങൾ
അധികം പഴുക്കാത്ത നേന്ത്രപ്പഴം – 4
ഏലയ്ക്ക പൊടി – 2 ടീസ്പൂൺ
ഉണക്കമുന്തിരി – 1/2 കപ്പ്
തേങ്ങ ചിരകിയത് – 1 കപ്പ്
പഞ്ചസാര – 2 ടേബിൾസ്പൂൺ
എണ്ണ – 1 കപ്പ്
തയാറാക്കുന്ന വിധം
പഴം പുഴുങ്ങിയെടുത്ത ശേഷം തണുക്കാൻ വെയ്ക്കുക. ഇനി പഞ്ചസാര പാനിയുണ്ടാക്കി അതിലേക്ക് ചിരകിയ തേങ്ങയും മുന്തിരിയും ഏലയ്ക്ക പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പുഴുങ്ങിയ പഴത്തിന്റെ നാര് കളഞ്ഞ ശേഷം നന്നായി ഉടച്ചെടുക്കുക. ഇതൊരു ഉരുളയാക്കി ഉരുട്ടി കൈയിൽ എണ്ണ തടവിയ ശേഷം കൈവെളളയിൽ വെച്ച് പരത്തിയെടുക്കുക. ഇതിനകത്തേക്ക് തയാറാക്കിയ മിശ്രിതം ആവശ്യത്തിന് നിറച്ച് ഉന്നക്കായയുടെ (പഞ്ഞിക്കായ) ആകൃതിയിൽ ഉരുട്ടിയെടുക്കുക. ഇത് എണ്ണ ചൂടാക്കി അതിലിട്ട് വറുത്തെടുക്കണം. തവിട്ട് നിറമാകുന്നതുവരെ മൊരിയണം.