ഓവനും, മുട്ടയും, ക്രീമും ഇല്ലാതെ സ്പോഞ്ച് കേക്ക് തയ്യാറാക്കാം
ബേക്കിങ് സോഡ- 1/2 ടേബിൾസ്പൂൺ
സൺഫ്ലവർ ഓയിൽ- 1 ടീസ്പൂൺ
ചേരുവകൾ
മൈദ- 1 1/2 കപ്പ്
ബേക്കിങ് പൗഡർ- 1 ടേബിൾസ്പൂൺ
ബേക്കിങ് സോഡ- 1/2 ടേബിൾസ്പൂൺ
സൺഫ്ലവർ ഓയിൽ- 1 ടീസ്പൂൺ
മുട്ട- 3
പഞ്ചസാര- 200ഗ്രാം
വാനില എസൻസ്- 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
മിക്സിയിൽ പഞ്ചസാര നന്നായി പൊടിച്ചെടുക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂൺ സൺഫ്ലവർ എണ്ണയും, അര ടേബിൾസ്പൂൺ ബേക്കിങ് സോഡയും, ഒരു ടേബിൾസ്പൂൺ ബേക്കിങ് പൗഡറും, ഒരു ടേബിൾസ്പൂൺ വാനില എസൻസും ചേർത്ത് മിക്സിയിൽ അരയ്ക്കാം. ഇതിലേയ്ക്ക് ഒന്നര കപ്പ് മൈദയും, രണ്ട് മുട്ടയും പൊട്ടിച്ചൊഴിക്കാം. ഒരിക്കൽ കൂടി അടിച്ചെടുക്കാം. ശേഷം ഒരു പാനിൽ എണ്ണ പുരട്ടി അതിലേയ്ക്ക് ഈ മിശ്രിതം ഒഴിവാക്കാം. ഒരു കുക്കർ അടുപ്പിൽ വച്ചു ചൂടാക്കാം. അതിൽ മണൽ നിരത്താം. ഇടത്തരം തീയിൽ ചൂടാക്കിയ കുക്കറിലേയ്ക്ക് പാൻ ഇറക്കി വയ്ക്കാം. ഇതൊരു 30 മിനിറ്റ് അടച്ചു വച്ച് വേവിക്കാം. ശേഷം തുറന്ന് കേക്ക് വെന്തെങ്കിൽ പുറത്തെടുക്കാം. ഇനി മുറിച്ച് കഴിച്ചു നോക്കൂ.