പെർഫെക്ട് രുചിയിൽ ചായ ഇങ്ങനെ ഉണ്ടാക്കാം
രാവിലെ ഒരു ഗ്ലാസ് പാൽച്ചായ കുടിച്ചില്ലെങ്കിൽ അതൊരു ഉഷാർ കുറവാണെന്നു നമ്മളിൽ പലർക്കും .ഓരോരുത്തർക്കും ചായയോടുള്ള ഇഷ്ടം വ്യത്യസ്തമാണ്. ഏറ്റവും രുചികരമായി വീട്ടിൽ എങ്ങനെ ചായ തയ്യാറാക്കാമെന്ന് നോക്കാം.
രാവിലെ ഒരു ഗ്ലാസ് പാൽച്ചായ കുടിച്ചില്ലെങ്കിൽ അതൊരു ഉഷാർ കുറവാണെന്നു നമ്മളിൽ പലർക്കും .ഓരോരുത്തർക്കും ചായയോടുള്ള ഇഷ്ടം വ്യത്യസ്തമാണ്. ഏറ്റവും രുചികരമായി വീട്ടിൽ എങ്ങനെ ചായ തയ്യാറാക്കാമെന്ന് നോക്കാം.
ഇതിനായി ചായക്ക് ആവശ്യമായിട്ടുള്ള പാൽ ഒരു പാത്രത്തിലേക്ക് അളന്ന് ഒഴിച്ചു കൊടുക്കുക. ഏകദേശം ആറ് ഗ്ലാസ് അളവിലാണ് പാൽ എടുക്കുന്നത് എങ്കിൽ രണ്ട് ഗ്ലാസ് അളവിലാണ് വെള്ളം ഒഴിച്ചു കൊടുക്കേണ്ടത്.
വെള്ളവും പാലും നല്ലതുപോലെ കുറുകി തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് മധുരത്തിനായുള്ള പഞ്ചസാര ചേർത്തു നൽകണം. ആറു ഗ്ലാസ് ചായക്ക് നാല് സ്പൂൺ ആളവിലാണ് പഞ്ചസാര ചേർക്കേണ്ടത്. ഇതിന് ശേഷം വീണ്ടും ചെറുതായി തിളപ്പിക്കണം. ശേഷം ചായപ്പൊടി ചേർത്ത് കൊടുക്കുക. ആറ് ഗ്ലാസ് ചായക്ക് അഞ്ച് ടീസ്പൂൺ ചായപ്പൊടിയാണ് ചേർക്കുന്നത്. ഇതിന് ശേഷം ഒരിക്കൽ കൂടി ചായ തിളപ്പിച്ചതിന് ശേഷം ഒരു പാത്രത്തിലേക്ക് അരിച്ച് ഒഴിക്കുക. നല്ല സ്വാദിഷ്ടമായ ചായ റെഡി.