എളുപ്പത്തില്‍ വീട്ടില്‍ പാനിപൂരി ഉണ്ടാക്കാം

റവ – 1 കപ്പ്
മൈദ – 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ബേക്കിങ് സോഡ – 1/4 ടീസ്പൂണ്‍
വെള്ളം – 4 കപ്പ്
പുതിന ഇല – 1/ 2 കപ്പ്
മല്ലി ഇല – 1/ 4 കപ്പ്
 
ചേരുവകള്‍
റവ – 1 കപ്പ്
മൈദ – 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ബേക്കിങ് സോഡ – 1/4 ടീസ്പൂണ്‍
വെള്ളം – 4 കപ്പ്
പുതിന ഇല – 1/ 2 കപ്പ്
മല്ലി ഇല – 1/ 4 കപ്പ്
പച്ച മുളക് – 1
ജീരക പൊടി -1 1/4 ടീസ്പൂണ്‍
ഇഞ്ചി – 1 കഷ്ണം
നാരങ്ങ നീര് – 2 ടീസ്പൂണ്‍
ഐസ് കട്ട – 7
ഈന്തപഴം – 1/ 2 കപ്പ്
പുളി – 1/ 4 കപ്പ്
മുളക് പൊടി – 1/2 ടീസ്പൂണ്‍
ഉരുള കിഴങ്ങു – 1
കടല – 1/ 4 കപ്പ്
ചാറ്റ് മസാല 1 1/4 ടീസ്പൂണ്‍
ഉപ്പിട്ട ബൂന്ദി – 2 ടീസ്പൂണ്‍ (optional)
സവാള – 1
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
ശര്‍ക്കര -1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
റവ,മൈദ, ഉപ്പ് ,ബേക്കിങ് സോഡ ,വെള്ളം എന്നിവ ചേര്‍ത്ത് നല്ല പോലെ കുഴച്ചു 20 മിനിറ്റ് വയ്ക്കുക . 20 മിനിറ്റിനു ശേഷം ചെറിയ പൂരികള്‍ ഉണ്ടാക്കി എടുക്കുക .ഫില്ലിങ് തയാറാക്കാന്‍ വേണ്ടി ഉരുള കിഴങ്ങു പൊടിച്ചെടുക്കുക .അതിലോട്ടു വേവിച്ച കടല ,ജീരക പൊടി,ചാറ്റ് മസാല , ഉപ്പു എന്നിവ ചേര്‍ത്ത് മിക്‌സ് ചെയുക.
പാനി തയ്യാറാക്കാന്‍ വേണ്ടി പുതിന ഇല,മല്ലി ഇല,പച്ച മുളക്, ഇഞ്ചി,നാരങ്ങ നീര് എന്നിവ നല്ല പോലെ അരച്ച് എടുക്കുക . 2 കപ്പ് വെള്ളം ചേര്‍ക്കുക.ജീരക പൊടി, ഉപ്പ് ചേര്‍ത്ത് ഇളക്കുക .ഉപ്പിട്ട ബൂന്ദിയും ഐസ് കട്ടയും ചേര്‍ക്കുക .
പുളി ചട്‌നി ഉണ്ടാക്കാനായി ഈന്തപഴം , പുളി ,ശര്‍ക്കര ,മുളക് പൊടി,ഉപ്പ് ,ജീരക പൊടി ചേര്‍ത്ത് 5 മിനിറ്റ് വേവിക്കുക . അരിച്ചെടുക്കുക . പൂരിയില്‍ ഒരു ഹോള്‍ ഉണ്ടാക്കി ഫില്ലിങ് നിറക്കുക.അരിഞ്ഞ സവാളയും മല്ലി ഇലയും ചേര്‍ക്കുക .പുളി ചട്‌നി ഒഴിക്കുക . പാനി ഒഴിക്കുക .പാനി പൂരി തയ്യാര്‍.