അടിപൊളി രുചിയില്‍ ഉണ്ടാക്കാം മില്‍ക്ക് പുഡിങ്

 

 

ചേരുവ

പാല്‍ - 500
ഏലയ്ക്കാ പൊടി - കാല്‍ സ്പൂണ്‍
ചൈനഗ്രാസ് - 100 ഗ്രാം


ഉണ്ടാക്കുന്ന വിധം

പാല്‍ ചൂടായി വരുമ്പോള്‍ പാല്‍പൊടി കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഒന്നു തിളച്ചു കഴിയുമ്പോള്‍ മാറ്റിവയ്ക്കുക. ഒരു പാനില്‍ പഞ്ചസാരയിട്ട് കാരമല്‍ ചെയ്യുക. ഇതിലേക്ക് തിളപ്പിച്ച പാല്‍ ഒഴിച്ചു കൊടുക്കുക. നന്നായി ഇളക്കുക. ഒരു പാത്രത്തില്‍ ചൈനാ ഗ്രാസ് ചൂടുവെള്ളത്തിലിട്ട് മെല്‍റ്റാക്കിയെടുക്കുക.

ഇത് പാലിലേക്ക് ഒഴിച്ചു കൊടുക്കുക. നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഇനി പരന്ന പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കാം. ബട്ടറോ നെയ്യോ തടവിക്കൊടുക്കുക. ഈ കൂട്ട് അതിലേക്ക് ഒഴിക്കുക. മുകളില്‍ നട്‌സ് കട്ട് ചെയ്ത് അലങ്കരിക്കുക. ശേഷം ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. അടിപൊളി രുചിയില്‍ പുഡിങ് റെഡി. മധുരത്തിനാവശ്യമുള്ള പഞ്ചസാരയോ മില്‍ക് മെയ്‌ഡോ ചേര്‍ക്കുക.