ലെസ്സി ഉണ്ടാക്കാം
മാങ്ങ- 2, തൈര്- 1 കപ്പ്പ, ഞ്ചസാര- 3 ടേബിൾസ്പൂൺ, ഏലയ്ക്കപ്പൊടി- 1/4 ടീസ്പൂൺ, ഐസ്ക്യൂബ്- ആവശ്യത്തിന്
Apr 28, 2026, 09:18 IST
നല്ല പഴുത്ത മാമ്പഴം കിട്ടിയാൽ പഞ്ചാബ് സ്റ്റൈലിലുള്ള ആ ലെസ്സി ട്രൈ ചെയ്യാൻ മറക്കേണ്ട.
ചേരുവകൾ
മാങ്ങ- 2, തൈര്- 1 കപ്പ്പ, ഞ്ചസാര- 3 ടേബിൾസ്പൂൺ, ഏലയ്ക്കപ്പൊടി- 1/4 ടീസ്പൂൺ, ഐസ്ക്യൂബ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാമ്പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. മാമ്പഴ കഷ്ണങ്ങളിലേയ്ക്ക് ഒരു കപ്പ് തൈരും, മൂന്ന് ടേബിൾസ്പൂൺ പഞ്ചസാരയും, കാൽ ടീസ്പൺ ഏലയ്ക്കപ്പൊടിയും ചേർത്ത് അരച്ചെടുക്കാം.ഇതിലേയ്ക്ക് ആവശ്യത്തിന് ഐസ്ക്യൂബ് ചേർത്ത് ഒരിക്കൽ കൂടി അരച്ചെടുക്കാം. ആവശ്യമെങ്കിൽ കുറച്ച് പാൽ കൂടി ഒഴിച്ച് ഗ്ലാസിൽ ഒഴിച്ച് കുടിക്കാം.