ഇഡ്ഡലി പഞ്ഞിപോലെ സോഫ്റ്റാക്കണോ? 

മാവ് അരച്ചെടുത്ത് പുളിപ്പിച്ചാൽ മാത്രം ഇഡ്ഡലി സോഫ്റ്റാകില്ല. അതിന് ചില പൊടിക്കെെകൾ നോക്കിയാലോ? അരച്ചെടുക്കുന്ന മാവ് എത്രത്തോളം പുളിപ്പിക്കുന്നുവോ അത്രത്തോളം നല്ലതാണ്. എന്നാൽ വേനൽക്കാലത്ത് മാവ് ഒത്തിരി നേരം പുളിപ്പിക്കാൻ മാറ്റി വയ്ക്കരുത്
 

മാവ് അരച്ചെടുത്ത് പുളിപ്പിച്ചാൽ മാത്രം ഇഡ്ഡലി സോഫ്റ്റാകില്ല. അതിന് ചില പൊടിക്കെെകൾ നോക്കിയാലോ? അരച്ചെടുക്കുന്ന മാവ് എത്രത്തോളം പുളിപ്പിക്കുന്നുവോ അത്രത്തോളം നല്ലതാണ്. എന്നാൽ വേനൽക്കാലത്ത് മാവ് ഒത്തിരി നേരം പുളിപ്പിക്കാൻ മാറ്റി വയ്ക്കരുത്. ഇഡ്ഡലിക്കായി അരിയും ഉഴുന്നും അരയ്ക്കുന്നതിനൊപ്പം കുറച്ച് റവ കൂടി ചേർത്ത് മാവ് തയ്യാറാക്കി നോക്കൂ. ഇഡ്ഡലി സോഫ്റ്റാകാൻ അത് സഹായിക്കുന്നു.

അരിയും ഉഴുന്നു കുതിർത്തെടുക്കുന്നതുപോലെ അവലും വെള്ളത്തിൽ കുതിർത്ത് മാവ് അരയ്ക്കുമ്പോൾ അതിനൊപ്പം ചേർക്കുക. മാവ് നന്നായി അരയുന്നതിന് ഇത് സഹായിക്കും. ആ മാവ് ഉപയോഗിച്ച് ഉണ്ടാകുന്ന ഇഡ്ഡലി നല്ല പഞ്ഞിപോലെ സോഫ്റ്റായിരിക്കും. 

പുളിപ്പിക്കാൻ ഉപയോഗിക്കുന്ന ചേരുവ എത്രത്തോളം നല്ലതാണോ അത്രത്തോളം സോഫ്റ്റായിരിക്കും ഇഡ്ഡലി. മാവ് അരയ്ക്കുമ്പോൾ രുചി അനുസരിച്ച് അൽപം തെെര് ചേർക്കാം. ശേഷം മാവ് പുളിക്കാൻ മാറ്റിവയ്ക്കുക. മാവിലേക്ക് തെെര് ചേർക്കുമ്പോൾ ഫെർമന്റേഷൻ പ്രക്രിയ സുഗമമാകുന്നു.