ചിരട്ടയിൽ ഉണ്ടാക്കിയെടുക്കാം കിടിലൻ ഐസ്‌ക്രീം

തേങ്ങ – 1
നേന്ത്രപ്പഴം- 1 എണ്ണം
കശുവണ്ടിപ്പരിപ്പ് – ഒരു പാക്കറ്റ്
വാനില എസ്സെൻസ് – അര ടീസ്പൂൺ
 


ആവശ്യമായ സാധനങ്ങൾ

തേങ്ങ – 1
നേന്ത്രപ്പഴം- 1 എണ്ണം
കശുവണ്ടിപ്പരിപ്പ് – ഒരു പാക്കറ്റ്
വാനില എസ്സെൻസ് – അര ടീസ്പൂൺ
ഈന്തപ്പഴച്ചാറ് – 2 ടേബിൾസ്പൂൺ


ഉണ്ടാക്കുന്ന വിധം

ആദ്യം തേങ്ങ ചിരകിയെടുത്ത് കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇങ്ങനെ അരച്ച തേങ്ങ ഒരു അരിപ്പയിൽ നന്നായി അരിച്ചെടുത്ത് കട്ടിയുള്ള തേങ്ങാപ്പാൽ മാറ്റിവെക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റിവെച്ച തേങ്ങാപ്പാൽ, നന്നായി പഴുത്ത പഴം, കശുവണ്ടിപ്പരിപ്പ്, മധുരത്തിനായി എടുത്ത ഈന്തപ്പഴ സിറപ്പ്, ഒരൽപം വാനില എസ്സെൻസ് എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കണം. നല്ല നല്ല സ്മൂത്തും ക്രീമിയുമായ ഒരു മിശ്രിതമായി ഇത് മാറുന്നത് വരെ മിക്സിയിൽ അടിക്കണം. ശേഷം ഈ തയ്യാറാക്കിയ ഐസ്‌ക്രീം മിശ്രിതം, നന്നായി കഴുകി വൃത്തിയാക്കിയ ചിരട്ടയിലേക്ക് ശ്രദ്ധയോടെ ഒഴിക്കുക. ഐസ്‌ക്രീം നിറച്ച ചിരട്ട ഫ്രീസറിൽ വെച്ച് ഒരു രാത്രി മുഴുവൻ തണുപ്പിക്കണം. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഫ്രീസറിൽ വെച്ചാലേ നല്ല കട്ടിയുള്ള ഐസ്‌ക്രീം കിട്ടുകയുള്ളൂ. രാവിലെ ഫ്രീസറിൽ നിന്ന് എടുക്കുമ്പഴേക്കും രുചികരമായ ഐസ്‌ക്രീം റെഡി.