എണ്ണയില്ലാതെ മൊരിഞ്ഞ ദോശ ഉണ്ടാക്കാം

എണ്ണമയമില്ലാത്ത ദോശ ചുട്ടെടുക്കാൻ വലിയ പ്രയാസമാണ്.  ദോശക്കല്ലിൽ നിരന്തരം അമിതമായി എണ്ണ പുരട്ടുന്നത് ആരോഗ്യത്തിന് ഗുണം ചെയ്തെന്ന് വരില്ല.

 

എണ്ണമയമില്ലാത്ത ദോശ ചുട്ടെടുക്കാൻ വലിയ പ്രയാസമാണ്.  ദോശക്കല്ലിൽ നിരന്തരം അമിതമായി എണ്ണ പുരട്ടുന്നത് ആരോഗ്യത്തിന് ഗുണം ചെയ്തെന്ന് വരില്ല.

ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിച്ചാലോ. ഒരു തുള്ളി എണ്ണ പോലുമില്ലാതെ മൊരിഞ്ഞ ദോശ ചുട്ടെടുത്താലോ. ഹൃദയാരോഗ്യത്തിനും അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഗുണം ചെയ്യുന്നതാണ്. വെള്ളം ഉപയോഗിച്ച് ചുടുന്നതിനാൽ നിങ്ങൾക്ക് മൃദുവായ ദോശയായിരിക്കും ലഭിക്കുക.

ചെയ്യേണ്ട കാര്യങ്ങൾ

    ഇതിനായി ഒരു കോട്ടൺ തുണിയോ ടിഷ്യൂ പേപ്പറോ ഉപയോഗിക്കാം
    ദോശക്കല്ല് ചൂടാക്കുക. നോൺ സ്റ്റിക്ക് കല്ല് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.
    കല്ല് ചൂടായോയെന്ന് നോക്കാൻ അല്‌പം വെള്ളം തളിച്ചുനോക്കുക.
    അതിനുശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് കല്ല് തുടയ്‌ക്കുക.
    മാവ് കല്ലിലേയ്‌ക്കൊഴിച്ച് പരത്തിയെടുക്കാം.
    ദോശയുടെ വശങ്ങൾ വെന്തുതുടങ്ങുമ്പോൾ വിരൽ ഉപയോഗിച്ച് അല്‌പം വെള്ളം ദോശയുടെ അരികിലേക്ക് തളിച്ചുകൊടുക്കുക. ഇത് ദോശ കല്ലിൽ പിടിക്കാതെ വിട്ടുവരാൻ സഹായിക്കുന്നു. ദോശയുടെ രണ്ടാമത്തെ വശവും ഇതേ രീതിയിൽതന്നെ ചുട്ടെടുക്കാവുന്നതാണ്.