ചിക്കൻ മഷ്‌റൂം ഉണ്ടാക്കാം
ചിക്കൻ അരിഞ്ഞത്- നാല് കപ്പ്
ഉപ്പ്- ആവശ്യത്തിന്
ബട്ടർ- എട്ട് ടേബിൾ സ്പൂൺ
കുരുമുളക്- ആവശ്യത്തിന്
പാൽ- രണ്ട് കപ്പ്
ചിക്കൻ മഷ്‌റൂം ഉണ്ടാക്കാം. കിടിലൻ ടെസ്റ്റ് ആണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
കൂൺ- നാല് കപ്പ്
ചിക്കൻ അരിഞ്ഞത്- നാല് കപ്പ്
ഉപ്പ്- ആവശ്യത്തിന്
ബട്ടർ- എട്ട് ടേബിൾ സ്പൂൺ
കുരുമുളക്- ആവശ്യത്തിന്
പാൽ- രണ്ട് കപ്പ്
മുട്ടയുടെ മഞ്ഞ- ആറെണ്ണം
മല്ലിയില- ഏഴെണ്ണം
തയ്യാറാക്കുന്ന വിധം
ചിക്കനും കൂണും ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കുക. തുടർന്ന് വെള്ളം വാർത്ത് വെക്കുക. ഇതിനുശേഷം കൂൺ ചെറിയ കഷണങ്ങളാക്കി മാറ്റിവെക്കുക. ഇനി ഒരു ചുവട് കട്ടിയുള്ള ഒരു പാൻ എടുത്ത് മീഡിയം ചൂടിൽ അല്പം ബട്ടർ ചേർക്കുക. ബട്ടർ അലിയാൻ തുടങ്ങുമ്പോൾ അതിലേക്ക് കൂൺ ചേർത്ത് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് ചിക്കിൻ കഷ്ണങ്ങളും വെള്ളവും ചേർത്ത് തിളപ്പിക്കുക. തുടർന്ന് മുട്ടയുടെ മഞ്ഞ കൂടി ചേർത്ത് നന്നായി ഇളക്കിയ ശേഷം മൂടിവയ്ക്കുക. ചിക്കൻ നന്നായി വെന്തുകഴിഞ്ഞാൽ പാൽ, കുരുമുളക്, ഉപ്പ് എന്നിവ ആവശ്യത്തിന് ചേർക്കുക. തുടർച്ചയായി ഇളക്കിക്കൊടുക്കുക. ഇതിനുശേഷം അല്പം മല്ലിയില ചേർക്കുക. സൂപ്പിന് ആവശ്യത്തിന് കട്ടിയായാൽ അടുപ്പ് ഓഫ് ചെയ്ത് ചൂടോടെ വിളമ്പാം.