ബിരിയാണി രുചികരമാക്കാം
മല്ലി- 4 ടേബിൾസ്പൂൺ
പെരുംജീരകം- 2 ടേബിൾസ്പൂൺ
തക്കോലം- 2
വറ്റൽമുളക്- 6
ചേരുവകൾ
വഴനയില- 4
മല്ലി- 4 ടേബിൾസ്പൂൺ
പെരുംജീരകം- 2 ടേബിൾസ്പൂൺ
തക്കോലം- 2
വറ്റൽമുളക്- 6
ജാതിപത്രി- 1 ടേബിൾസ്പൂൺ
ഏലയ്ക്ക- 4
കറുവാപ്പട്ട- 2 ഇഞ്ച്
പച്ചഏലയ്ക്ക-12
ജാതിക്കപ്പൊടി- 1 ടീസ്പൂൺ
കുരുമുളക്- 1 ടീസ്പൂൺ മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
ഗ്രാമ്പൂ- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് ജാതിക്കപ്പൊടിയും
മഞ്ഞൾപ്പൊടിയും ഒഴികെയുള്ള മസാലക്കൂട്ടുകൾ ചേർത്തു വറുക്കാം.
1 മുതൽ 2 മിനിറ്റു വരെ അവ വറുക്കാം. കരിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക.
നന്നായി വറുത്ത മസാലക്കൂട്ട് തണുക്കാൻ മാറ്റി വയ്ക്കാം.
തണുത്തതിനു ശേഷം അവ നന്നായി പൊടിച്ചെടുക്കാം. പൊടിക്കുന്നതിനു മുമ്പ് ജാതിക്കപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർക്കാവുന്നതാണ്.
തയ്യാറാക്കിയ മസാലപ്പൊടി വൃത്തിയുള്ള ഈർപ്പം കടക്കാത്ത അടച്ചുറപ്പുള്ള പാത്രത്തിലേയ്ക്കു മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാം.